Anjitha | എതിരാളികളുടെ പോരായ്മകള്‍ കണ്ടെത്തും തന്ത്രങ്ങളും മെനയും; ഇന്‍ഡ്യയുടെ ആദ്യ വനിതാ ഫുട്ബോള്‍ അനലിസ്റ്റായി കാസര്‍കോട്ടുകാരി അഞ്ജിത
നീലേശ്വരം: (KasargodVartha) എതിരാളികളുടെ പോരായ്മകള്‍ കണ്ടെത്തി തന്ത്രങ്ങള്‍ മെനഞ്ഞ് ഫുട്‌ബോള്‍ (Football) ടീമുകള്‍ക്ക് അനലിസ്റ്റായി (Analyst) പ്രവര്‍ത്തിച്ച് വരുന്ന അഞ്ജിത എം (23) രാജ്യത്തിന് അഭിമാനമാകുന്നു (Proud). നീലേശ്വരം (nileshwar) മടിക്കൈ (Madikai) ബങ്കളം ((Bengalam) സ്വദേശിയാണ് അഞ്ജിത. ഫുട്ബോളിനെ നെഞ്ചിലേറ്റി ജില്ലയ്ക്കും (Kasargod) കേരളത്തിനും (Kerala) ഇന്‍ഡ്യയ്ക്കും (India) വേണ്ടി കളിച്ച താരത്തെ കഴിഞ്ഞ ദിവസം കാസര്‍കോട് കലക്ടര്‍ (District Collector) കെ ഇമ്പശേഖര്‍ (K Inbasekar)അഭിനന്ദിച്ചു.
അഞ്ജിതയുടെ നേട്ടം ശ്രദ്ധേയമാണ്. കളിക്കളത്തില്‍ സ്വന്തം കളിക്കാരുടെയും എതിരാളികളുടെയും ശക്തി ദൗര്‍ബല്യങ്ങളും എവിടെയാണ് മെച്ചപ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച് കോചിന് ശരിയായ റിപോര്‍ട് നല്‍കുന്ന വീഡിയോ അനലിസ്റ്റുകള്‍ പ്രൊഫഷണല്‍ ഫുട്‌ബോളിനെ സംബന്ധിച്ച് അനിവാര്യമാണ്. ഈ മേഖലയില്‍ ആദ്യ വനിത വിഡിയോ അനലിസ്റ്റ് ആയി ചരിത്രം സൃഷ്ടിക്കുന്ന അഞ്ജിതയ്ക്ക് എല്ലാ ആശംസകളും അഭിനന്ദനങ്ങള്‍ നേരുന്നതായി കലക്ടര്‍ പറഞ്ഞു.
ഫുട്‌ബോള്‍ കളിക്കാരനായിരുന്ന പിതാവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എട്ടാം ക്ലാസ് മുതല്‍ താരം വിജയത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. പത്താം ക്ലാസില്‍ ജൂനിയര്‍ കേരള ടീമിനായി കളിച്ചു. ഫുട്‌ബോളിനോടുള്ള അഭിനിവേശം ശക്തമായതോടെ 2018ല്‍ തൃശ്ശൂര്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില്‍ ബി.കോം പഠിക്കുമ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തി. ഈ സമര്‍പ്പണമാണ് കാലികറ്റ് യൂണിവേഴ്‌സിറ്റി ടീമിലും ബെംഗ്‌ളൂറു ബ്രേവ്‌സ് എഫ്‌സി വനിതാ ടീമിലും ഒരേസമയം കളിക്കാന്‍ പ്രേരിപ്പിച്ചത്.
2021 ല്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വനിതാ ടീമില്‍ ഇടം നേടി. കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീം കോച് ശെരീഫ് ഖാന്റെ വിദഗ്ധ പരിശീലനത്തിന് കീഴില്‍ വിലപ്പെട്ട ഫുട്ബോള്‍ പരിജ്ഞാനം നേടിയെന്ന് അഞ്ജിത പറഞ്ഞു. കൂടാതെ, കേരള ബ്ലാസ്റ്റേഴ്സ് ജൂനിയര്‍ ടീം വീഡിയോ അനലിസ്റ്റ് ആനന്ദ് വര്‍ധന്റെ (ഡെല്‍ഹി) പ്രോത്സാഹനവും സഹായമായെന്ന് അഞ്ജിത പറഞ്ഞു. ഏറ്റവും അടുത്തിടെ, 2022-23 സീസണില്‍ ഇന്‍ഡ്യന്‍ വനിതാ ലീഗില്‍ മുംബൈ നൈറ്റ്സിനൊപ്പം അവള്‍ തന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു.
കൂടുതല്‍ ആളുകള്‍ ഈ കായിക ഇനത്തിലേക്ക് വരുന്നു, കൂടാതെ പല ഇന്‍ഡ്യന്‍ സൂപര്‍ ലീഗ് ടീമുകളും അവരുടെ വനിതാ ടീമുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഫുട്‌ബോള്‍ രംഗത്ത് നിരവധി അവസരങ്ങളുണ്ടെന്ന് അഞ്ജിത കൂട്ടിച്ചേര്‍ത്തു.
ഗോകുലം കേരള എഫ്‌സി വനിതാ (സീനിയര്‍) ടീമിന്റെ വീഡിയോ അനലിസ്റ്റായിട്ടാണ് ഒരുവര്‍ഷത്തേക്ക് അഞ്ജിത കരാര്‍ ഒപ്പുവെച്ചത്. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യവാരമോ ജോലിയില്‍ പ്രവേശിക്കും. നേരത്തേ മുത്തൂറ്റ് എഫ്എസിയുടെ വീഡിയോ അനലിസ്റ്റായിരുന്നു അഞ്ജിത. കളിക്കളം വിട്ടാലും ഫുട്ബോളിന്റെ ചുറ്റുവട്ടത്ത് തുടരണമെന്ന ആഗ്രഹം ഉള്ളിലുണ്ടായതിനാലാണ് ഈ മേഖലയില്‍ ജോലി സാധ്യത തേടിയത്. ഈ ചിന്ത വീഡിയോ അനലിസ്റ്റ് എന്നതിലേക്കെത്തിച്ചു. ഇതിനായി പ്രൊഫഷണല്‍ ഫുട്ബോള്‍ സ്‌കൗടിങ് അസോസിയേഷനില്‍ (പിഎഫ്എസ്എ) കോഴ്‌സ് പൂര്‍ത്തിയാക്കി.
ഫുട്‌ബോള്‍ മത്സര വീഡിയോകള്‍ വിശകലനം ചെയ്യുക, എതിര്‍ ടീമിന്റെയും സ്വന്തം ടീമിന്റെയും ശക്തിയും ദൗര്‍ബല്യവും തിരിച്ചറിയുകയും ഭാവിയിലെ ഗെയിമുകള്‍ക്കായി ഒരു ഡാറ്റ റിപോര്‍ട് തയ്യാറാക്കുകയും ചെയ്യുക എന്നതാണ് ഒരു ഫുട്‌ബോള്‍ വീഡിയോ അനലിസ്റ്റിന്റെ ജോലി. അനലിസ്റ്റ് നല്‍കുന്ന വിവരം ടീമിന്റെ ഭാവി മത്സരങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പരിശീലകനെ സഹായിക്കുന്നു.