കാത്തിരിപ്പിന് വിരാമം: കോവിഡിൽ നിശ്ചലമായ ഫുട്ബോൾ മൈതാനങ്ങളിൽ കളി ആരവം
Oct 26, 2021, 20:18 IST
കാസർകോട്: (www.kasargodvartha.com 26.10.2021) ജില്ലയിലെ ഫുട്ബോൾ മൈതാനങ്ങളിൽ കാൽപന്തുരുണ്ടു തുടങ്ങി. കോവിഡ് മൂലം രണ്ടുവർഷമായി നിശ്ചലമായി കിടക്കുന്ന മൈതാനങ്ങളിലാണ് കളിയാരവത്തിന് തുടക്കമായത്. ഫുട്ബോൾ രംഗത്ത് നിരവധി ദേശീയ, രാജ്യാന്തര താരങ്ങളെ സംഭാവന ചെയ്ത ജില്ലയാണ് കാസർകോട്.
കോവിഡ് മൂലം കഴിഞ്ഞ രണ്ട് സീസണുകളിലായി ജില്ലാ ലീഗ് അടക്കം നിരവധി ടൂർണമെന്റുകളാണ് നടക്കാതെ പോയത്. ഫുട്ബോൾ പരിശീലനം പോലും മുടങ്ങിക്കിടക്കുകയായിരുന്നു. എഐഎഫ്എ, കെ എഫ് എ അംഗീകാരമുള്ള നാൽപതോളം ക്ലബുകളും രണ്ടായിരത്തോളം കളിക്കാരുമാണ് ജില്ലയിലുള്ളത്.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ കളിക്കളങ്ങളിൽ കാസർകോട്, കണ്ണൂർ ജില്ലകളിലെ കളിക്കാർ പങ്കെടുക്കുന്ന വാശിയേറിയ ക്ലബ് ലീഗ് മത്സരങ്ങൾ ഉൾപെടെ നിരവധി ടൂർണമെൻറ്കൾക്ക് ഇനി വേദിയാകും.
ജില്ലയിലെ ഫുട്ബോളിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന മൊഗ്രാലിൽ, മൊഗ്രാൽ ഫ്രൻഡ്സിന്റെ ആഭിമുഖ്യത്തിൽ ഇലവൻസ് ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചാണ് കളി ആരവത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. എട്ട് ടീമുകൾ ടൂർണമെൻറിൽ പങ്കെടുക്കുന്നു.
Keywords: Kerala, News, Kasaragod, Games, Football tournament, Football, Corona, Top-Headlines, Football matches begin again on grounds.
< !- START disable copy paste -->