Sports | മംഗ്ളുറു യൂണിവേഴ്സിറ്റി ഫുട്ബോൾ ടീമിലേക്ക് യോഗ്യത നേടി കാസർകോട്ടെ 5 വിദ്യാർഥികൾ; ദേശീയ ടൂർണമെന്റിൽ മാറ്റുരക്കും

● കാൺപൂരിലാണ് ദേശീയ ടൂർണമെന്റ് നടക്കുന്നത്.
● ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെയാണ് മത്സരം.
● കാസർകോടിന്റെ കായിക രംഗത്തിന് കരുത്തുപകരും.
കാസർകോട്: (KasargodVartha) ജില്ലയ്ക്ക് അഭിമാനമായി, അഞ്ച് യുവ ഫുട്ബോൾ താരങ്ങൾ മംഗ്ളുറു യൂണിവേഴ്സിറ്റി ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കെ ആർ നിഹാൽ അംറാസ്, മുഹമ്മദ് അനസ്, എം മുഹമ്മദ് ഹാദിൽ, മൊയ്‌ദീൻ ശാനിദ്, കെ മുഹമ്മദ് ഇർഫാൻ എന്നിവരാണ് യോഗ്യത നേടിയത്.
ഈ നേട്ടത്തോടെ ജനുവരി 29 മുതൽ ഫെബ്രുവരി ആറ് വരെ കാൺപൂരിൽ ഛത്രപതി ഷാഹുജി മഹാരാജ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ദേശീയ യൂണിവേഴ്സിറ്റി തല ടൂർണമെന്റിൽ ഇവർ മാറ്റുരയ്ക്കും. കാസർകോടിന്റെ കായിക രംഗത്തിന് ഇത് ഒരു സുവർണ നേട്ടമാണ്.
മുഹമ്മദ് റാഫി - റുക്സാന ദമ്പതികളുടെ മകനാണ് നിഹാൽ അംറാസ്. പി ഹസൈനാർ - അസീദ സി എച് ദാമ്പത്തികളുടെ മകനാണ് മുഹമ്മദ് അനസ്. അബ്ദുർ റഹ്‌മാന്റെ മകനാണ് മുഹമ്മദ് ഹാദിൽ. മുഹമ്മദ് സ്വാലിഹ് - ആഇശ പി എം ദമ്പതികളുടെ മകനാണ് മൊയ്‌ദീൻ ശാനിദ്. ഇവരെല്ലാം മംഗ്ളുറു പി എ ഫസ്റ്റ് ഗ്രേഡ് കോളജിലെ വിദ്യാർഥികളാണ്. കെ എം മുഹമ്മദ് അലി - ത്വാഹിറ കെ ദമ്പതികളുടെ മകനായ മുഹമ്മദ് ഇർഫാൻ മഡന്ത്യാറിലെ സേക്രഡ് ഹാർട് കോളജിലെ വിദ്യാർഥിയാണ്.
ദേശീയ യൂണിവേഴ്സിറ്റി തല ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ യുവതാരങ്ങൾ. അഞ്ചുപേരും കഠിനാധ്വാനത്തിലൂടെയും പ്രതിഭയിലൂടെയും ആണ് ഉന്നത നേട്ടം കൈവരിച്ചത്. കുടുംബത്തിന്റെയും നാടിന്റെയും കോളജിന്റെയും പിന്തുണയും പ്രോത്സാഹനവും കരുത്തായി.
ഈ വാർത്ത ഷെയർ ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
Article Summary In English: Five young football players from Kasaragod have been selected for the Mangalore University football team. They will compete in the national university tournament in Kanpur. This is a proud moment for Kasaragod's sports scene.
#KasaragodSports #Football #UniversityGames #NationalTournament #SportsNews #KeralaSports