മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ ആധുനിക മൾടി പർപസ് ഇൻഡോർ സ്റ്റേഡിയം കൊടിയമ്മയിൽ വരുന്നു; പദ്ധതി 1.75 കോടി ചെലവിൽ
Sep 9, 2021, 23:07 IST
കുമ്പള: (www.kasargodvartha.com 09.09.2021) മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ മൾടി പർപസ് ഇൻഡോർ സ്റ്റേഡിയം കുമ്പള പഞ്ചായത്തിലെ കൊടിയമ്മ ഗവ. ഹൈസ്കൂൾ ഗ്രൗൻഡിൽ വരുന്നു. കാസർകോട് വികസന പാകേജിൽ ഉൾപെടുത്തി 1.75 കോടി രൂപാ ചെലവിലാണ് പദ്ധതി. പ്രദേശം എകെഎം അശ്‌റഫ് എംഎൽഎയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദർശിച്ച് അവലോകനം നടത്തി.
1.25 കോടി രൂപയാണ് ജില്ലാ വികസന പാകേജിൽ നിന്നും ഉൾപെടുത്തിയിരിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വിഹിതമടക്കം 1.75 കോടി രൂപയ്ക്കാണ് ഭരണാനുമതി. പദ്ധതിക്ക് നേരത്തെ ഭരണാനുമതി ലഭിച്ചതാണ്. വോളിബോൾ കോർട്, ഷടിൽ കോർട്, കബഡി കോർട് എന്നിവയാണ് സ്റ്റേഡിയത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇരുന്നൂറിലധികം പേർക്ക് ഇരിക്കാവുന്ന ഗാലറിയും ഇതോടൊപ്പമുണ്ട്.
മൂന്നേകെറോളം വരുന്ന സ്കൂൾ മൈതാനത്ത് 1000 സ്ക്വയർ വിസ്തൃതിയിലാണ് സ്റ്റേഡിയം നിർമിക്കുക. വിശ്രമ മുറി, ഡ്രസിങ് റൂം, ശൗചാലയം എന്നിവയുമുണ്ടാകും. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിർമാണ ചുമതല.
സ്റ്റേഡിയം യഥാർഥ്യമാകുന്നതോടെ കുമ്പളയുടെ കായിക മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി എംഎൽഎ പറഞ്ഞു. ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അശ്‌റഫ് കർള, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദീഖ്, കാസർകോട് ജില്ലാ വികസന പാകേജ് സ്പെഷ്യൽ ഓഫിസർ ഇ പി രാജ് മോഹൻ, പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റൻ്റ് എൻജിനിയർ അനസ് അശ്‌റഫ്, പിടിഎ പ്രസിഡൻ്റ് അശ്‌റഫ് കൊടിയമ്മ, ജി എച് എസ് കൊടിയമ്മ സീനിയർ അസിസ്റ്റൻ്റ് പത്മനാഭൻ ബ്ലാത്തൂർ, പിടിഎ ഭാരവാഹികളായ അബ്ബാസ് അലി കെ, അബ്ദുല്ല ഈച്ചിലമ്പാടി, പൊതുമരാമത്ത് കെട്ടിട വിഭാഗം ഓവർസിയർ രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Manjeshwaram, Development project, Sports, Stadium, First multi-purpose indoor stadium in Manjeswaram constituency is coming up.
< !- START disable copy paste -->