city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Achievement | റെകോർഡ് ഭേദിച്ച് ഒന്നാം സ്ഥാനം; സംസ്ഥാന ടെക്നികൽ സ്കൂൾ കായികമേളയിൽ ഷോർട്ട് പുട്ടിൽ തിളങ്ങി ഫാത്വിമ ഷഹല; കാസർകോടിന് അഭിമാനം

fatima shahla shines in shot put breaks record and wins
Photo: Arranged

●  6.58 മീറ്റർ എറിഞ്ഞ് പഴയ റെകോർഡ് ഭേദിച്ച് ഒന്നാം സ്ഥാനം നേടിയാണ് ഈ മിടുക്കി അഭിമാനമായത്.
● മൊഗ്രാൽ പുത്തൂർ ഗവ. ടെക്നിക്കൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ഫാത്വിമ ഷഹല.
● കമ്പാർ സിപിഎം ബ്രാഞ്ച് സെക്രട്ടറി കലന്തർഷാ - സഅദിയ്യ ദമ്പതികളുടെ മകളാണ്.

 

മൊഗ്രാൽ പുത്തൂർ: (KasargodVartha) കോട്ടയത്ത് നടന്ന 40-ാമത് ഓൾ കേരള ടെക്നികൽ ഹൈസ്കൂൾ അത്‌ലറ്റിക്‌സിൽ സീനിയർ വിഭാഗത്തിലെ ഷോർട്ട് പുട്ടിൽ കാസർകോടിന് അഭിമാനമായി കമ്പാറിലെ ഫാത്വിമ ഷഹല. 6.58 മീറ്റർ എറിഞ്ഞ് പഴയ റെകോർഡ് ഭേദിച്ച് ഒന്നാം സ്ഥാനം നേടിയാണ് ഈ മിടുക്കി അഭിമാനമായത്.

മൊഗ്രാൽ പുത്തൂർ ഗവ. ടെക്നിക്കൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ഫാത്വിമ ഷഹല. ഒരു ഗ്രാമത്തിൽ നിന്ന് ഉയർന്നുവന്ന ഷഹലയുടെ ഈ വിജയം, കഠിനാധ്വാനത്തിലൂടെ എന്തും നേടിയെടുക്കാമെന്നതിന് തിളക്കമാർന്ന ഉദാഹരണമാണ്. 

കമ്പാർ സിപിഎം ബ്രാഞ്ച് സെക്രട്ടറി കലന്തർഷാ - സഅദിയ്യ ദമ്പതികളുടെ മകളാണ്. നിരവധി പേരാണ് ഷഹലയുടെ നേട്ടത്തിന് അഭിന്ദനം നേർന്നത്. ഭാവിയിലും ഇതേപോലുള്ള നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഏവരും.

#FatimaShahla, #ShotPut, #RecordBreaker, #Kasargod, #SchoolAthletics, #SportsAchievements


 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia