കാസര്‍കോട് ജില്ലാ കായിക മേള 14,15 തീയതികളില്‍ താളിപ്പടുപ്പില്‍; 1700 വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും
Nov 12, 2014, 14:27 IST
കാസര്‍കോട്: (www.kasargodvartha.com 12.11.2014) കാസര്‍കോട് റവന്യൂ ജില്ലാ അത്‌ലറ്റിക് മീറ്റ് നവംബര്‍ 14, 15 തീയതികളില്‍ താളിപ്പടുപ്പ് മൈതാനിയില്‍ നടക്കും. കാസര്‍കോട് ബി.ഇ.എം.എച്ച്.എസ്.എസ്. ആണ് ആതിഥേയത്വം വഹിക്കുന്നത്.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും, അധ്യാപകര്‍ക്കുമായി പ്രത്യേകം മത്സരങ്ങളുണ്ടാകും. 1700 വിദ്യാര്‍ത്ഥികളും 25 ഓളം അധ്യാപകരും മത്സരിക്കും. 80 ഉദ്യോഗസ്ഥരാണ് കായിക മേള നിയന്ത്രിക്കുക.
14ന് രാവിലെ 10ന് ഡി.ഡി.ഇ. സി.രാഘവന്‍ മേളയ്ക്കു കൊടിയുയര്‍ത്തും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിക്കും.
15ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് പി.പി. ശ്യാമളാ ദേവി ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ കെ.എം.ബല്ലാള്‍, ജി. രാജഗോപാല, ജി. നാരായണന്‍, പി. രവീന്ദ്രനാഥന്‍, വി.ശശികാന്ത്, പുരുഷോത്തമ എം.നായിക്ക്, സൂര്യനാരായണ ഭട്ട് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

Keywords: Kasaragod District Sports Meet, Students, Press meet, Press Conference.