city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: ഹാരിസ് ചൂരിയെ തിരിച്ചെടുക്കണമെന്ന് ഓംബുഡ്‌സ്മാന്‍, സസ്‌പെന്‍ഷന്‍ നടപടി മരവിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 29.05.2019) ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരിക്കെ ഹാരിസ് ചൂരിയെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയ കെസിഎ നടപടി ഓംബുഡ്‌സ്മാന്‍ സ്‌റ്റേ ചെയ്തു. അസോസിയേഷന്‍ അംഗമായി തുടര്‍ന്നും പ്രവര്‍ത്തിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. ഇരുവിഭാഗങ്ങളും യോഗങ്ങളില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ പാടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ സംഘടനാപരമായ ചര്‍ച്ചകള്‍ നടത്താന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

സുപ്രീംകോടതി വിധിപ്രകാരം കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിയമിച്ച ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് വി രാംകുമാറാണ് ഹാരിസ് ചൂരിക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി മരവിപ്പിച്ചത്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 28നാണ് ഹാരിസ് ചൂരിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി കെസിഎ ഉത്തരവിറങ്ങിയത്.

ഇതിനെതിരെ ഹാരിസ് ചൂരി നല്‍കിയ പരാതിയില്‍ ഇരുകൂട്ടരുടെയും വാദം കേട്ട ശേഷമാണ് നടപടി മരവിപ്പിച്ച് ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടത്. ഇതുസംബന്ധിച്ച് ഓംബുഡ്‌സ്മാന്റെ തുടര്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ ഹാരിസ് ചൂരിക്ക് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായി തുടരാമെന്നും ഉത്തരവിലുണ്ട്.

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: ഹാരിസ് ചൂരിയെ തിരിച്ചെടുക്കണമെന്ന് ഓംബുഡ്‌സ്മാന്‍, സസ്‌പെന്‍ഷന്‍ നടപടി മരവിപ്പിച്ചു

Related News:

13.5 ലക്ഷം രൂപയുടെ ക്രമക്കേട്; കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടിനെ തല്‍സ്ഥാനത്തു നിന്നും പുറത്താക്കി, പ്രാഥമികാംഗത്വത്തില്‍ നിന്നും നീക്കി, ക്രമക്കേട് നടന്നത് രഞ്ജി ക്രിക്കറ്റ് മാനേജറായിരുന്ന സമയത്ത്, അന്വേഷണത്തിന് ബിനീഷ് കോടിയേരി ഉള്‍പെടെ മൂന്നംഗ കമ്മിറ്റിയെ നിയമിച്ചു


Keywords:  Kerala, Kasaragod, News, Sports, Cricket, District, suspension, Choori, Dist Cricket Association: Haris Choori's suspension canceled.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia