city-gold-ad-for-blogger

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ടീമില്‍ നിന്നും ഒഴിവാക്കി

ലിസ്ബണ്‍: (www.kasargodvartha.com 04.10.2018) യുവേഫ നേഷന്‍സ് ലീഗ്, രാജ്യാന്തര സൗഹൃദ മത്സരം എന്നിവയ്ക്കുള്ള പോര്‍ച്ചുഗല്‍ ടീമില്‍ നിന്നും ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഒഴിവാക്കി. വ്യാപകമായി ഉയര്‍ന്ന ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപോര്‍ട്ടുകള്‍.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ടീമില്‍ നിന്നും ഒഴിവാക്കി

2009ല്‍ ലാസ് വേഗാസിലെ ഹോട്ടലില്‍ വെച്ച് തന്നെ ക്രിസ്റ്റ്യാനോ തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായി 34 കാരിയായ യുഎസ് യുവതി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ആരോപണം ക്രിസ്റ്റ്യാനോ നിഷേധിക്കുകയും പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ താരത്തെ പിന്തുണക്കുകയും ചെയ്തിരുന്നു.

മറ്റു മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോയെ ഉള്‍പെടുത്തിയേക്കുമെന്നാണ് പരിശീലകന്‍ സാന്റോസ് വ്യക്തമാക്കുന്നത്. റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ യുറഗ്വായോട് തോറ്റു പുറത്തായശേഷം ഇതുവരെ റൊണാള്‍ഡോ പോര്‍ച്ചുഗലിനു വേണ്ടി ജേഴ്‌സി അണിഞ്ഞിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Cristiano Ronaldo left off Portugal squad for upcoming matches, Sports, Football, News, Top Headlines.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia