Cricket Championship | കാസർകോട് ജില്ലാ ലീഗ് ക്രിക്കറ്റ് ഇ-ഡിവിഷൻ: രാംദാസ് നഗർ ഫ്രണ്ട്‌സ് ചാമ്പ്യന്മാർ
● ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത എരിയപ്പാടി 20 ഓവറിൽ 129 റൺസിൽ ഒതുങ്ങി.
● പുനീത് കുമാർ എം കെ പുറത്താവാതെ 76 റൺസും ജിതിൻ ടി കെ 39 റൺസും നേടി ടീമിന്റെ വിജയത്തിന് നിർണായകമായ പങ്ക് വഹിച്ചു.
● വിജയികൾക്കുള്ള ട്രോഫി വിതരണം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് സലാം ചെർക്കള നിർവഹിച്ചു.
കാസർകോട്: (KasargodVartha) ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ലീഗ് ക്രിക്കറ്റ് ഇ-ഡിവിഷൻ ടൂർണമെന്റ് കിരീടം രാംദാസ് നഗർ ഫ്രണ്ട്‌സ് സ്വന്തമാക്കി. ഫൈനലിൽ കിംഗ് സ്റ്റാർ എരിയപ്പാടിയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് രാംദാസ് നഗർ ചാമ്പ്യന്മാരായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത എരിയപ്പാടി 20 ഓവറിൽ 129 റൺസിൽ ഒതുങ്ങി. രാംദാസ് നഗർ താരങ്ങൾ ഒമ്പത് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. പുനീത് കുമാർ എം കെ പുറത്താവാതെ 76 റൺസും ജിതിൻ ടി കെ 39 റൺസും നേടി ടീമിന്റെ വിജയത്തിന് നിർണായകമായ പങ്ക് വഹിച്ചു.
ടൂർണമെന്റിലെ മികച്ച താരവും മികച്ച ബാറ്ററുമായി രാംദാസ് നഗറിന്റെ പുനീത് കുമാറിനെയും മികച്ച ബൗളറായി സി എൻ എൻ തളങ്കരയുടെ മുഹമ്മദ് ആഷിഖിനെയും ഫൈനലിലെ താരമായി രാംദാസ് നഗറിന്റെ ജിതിൻ ടി കെ യെയും തിരഞ്ഞെടുത്തു.
വിജയികൾക്കുള്ള ട്രോഫി വിതരണം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് സലാം ചെർക്കള നിർവഹിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി തളങ്കര നൗഫൽ, ട്രഷറർ കെ ടി നിയാസ്, ടൂർണമെന്റ് കമ്മിറ്റി കൺവീനർ ഷാഹിദ് സി എൽ, അംഗം ഹമീദ് പടുവടുക്കം, ക്യൂറേറ്റർ അബ്ദുൽ ലത്തീഫ് പി എച്ച്, അഹമ്മദ് ഹസ്സൻ നസ്റുല്ല, സലിം അബ്ദുല്ല, മുഹമ്മദ് ഇജാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
#RamdasNagar, #CricketChampions, #KasargodLeague, #DistrictCricket, #EdivisonCricket, #TournamentWinner