Selection | കാസർകോടിന് അഭിമാനം! 19 വയസിന് താഴെയുള്ളവരുടെ കേരള ക്രിക്കറ്റ് ടീമിൽ ഇടം നേടി മുഹമ്മദ് ജസീൽ
● ഹൈദരാബാദിൽ നടക്കുന്ന ബിസിസിഐ വിനു മങ്കാഡ് ട്രോഫിയിൽ കളിക്കും.
● ഇടങ്കയ്യൻ ഫാസ്റ്റ് ബൗളറായ ജസീൽ കാസർകോട് ജില്ലാ ടീമിന്റെ നായകനാണ്.
● സെലക്ഷൻ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
കാസർകോട്: (KasargodVartha) ഹൈദരാബാദിൽ നടക്കുന്ന ബിസിസിഐ വിനു മങ്കാഡ് ട്രോഫി മത്സരങ്ങൾക്കുള്ള 19 വയസിന് താഴെയുള്ളവരുടെ (Under 19) കേരള പുരുഷ ടീമിൽ ഇടം നേടി കാസർകോടിന് അഭിമാനമായി മുഹമ്മദ് ജസീൽ. കാസർകോട് ജില്ലാ ടീമിന്റെ നായകനായ ജസീൽ, ഇടങ്കയ്യൻ ഫാസ്റ്റ് ബൗളറാണ്. ചെങ്കള റഹ്‌മാനിയ്യ നഗര്‍ സ്വദേശിയാണ്.
2024 ഒക്ടോബർ നാല് മുതൽ 12 വരെയാണ് ഹൈദരാബാദിൽ മത്സരങ്ങൾ നടക്കുന്നത്. ഈ ടൂർണമെന്റ്, ഇന്ത്യയിലെ യുവ ക്രിക്കറ്റ് താരങ്ങൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു വേദിയാണ്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറക്കാൻ സാധിക്കും.
16 വയസിന് താഴെയുള്ളവരുടെ കേരള ടീമിനായി ഇതിനു മുൻപ് കളിച്ചിട്ടുള്ള ജസീൽ, എറണാകുളം രാജഗിരി കോളേജ് ഗ്രൗണ്ടിൽ വെച്ച നടന്ന സെലക്ഷൻ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഈ നേട്ടം കൈവരിച്ചത്. ജസീലിനെ കാസർകോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അഭിനന്ദിച്ചു.
#Kasaragod #Cricket #U19 #VinooMankad #MuhammadJaseel #Kerala