Logo Launch | കറാമ സെന്റർ ക്രിക്കറ്റ് പ്രീമിയർ ലീഗ്: ലോഗോ പ്രകാശനം ചെയ്തു
Updated: Dec 11, 2024, 16:41 IST
Photo: Arranged
● ചടങ്ങിൽ റിയാസ് പെരിയ, നിസാം ടൈം സ്ട്രീറ്റ്, ജാഫർ ലണ്ടൻ ഐ, സാജു ഫോർ സീറോ, ഷാക്കിർ സാക്ക് പങ്കെടുത്തു.
● യുഎഇ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ സിപി റിസ്വാൻ, മിന്റ് ജുവൽസിന്റെ മാനേജിങ് ഡയറക്ടർ ബിഷാർ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു.
ദുബൈ: (KasargodVartha) മിന്റ് ജുവൽസും ചാച്ചൂസും അവതരിപ്പിക്കുന്ന കറാമ സെന്റർ ക്രിക്കറ്റ് പ്രീമിയർ ലീഗ് 2024 സീസൺ 3 ന്റെ ലോഗോ പ്രകാശനം ചെയ്തു. ദേരയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ചടങ്ങിൽ യുഎഇ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ സിപി റിസ്വാൻ, മിന്റ് ജുവൽസിന്റെ മാനേജിങ് ഡയറക്ടർ ബിഷാർ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ റിയാസ് പെരിയ, നിസാം ടൈം സ്ട്രീറ്റ്, ജാഫർ ലണ്ടൻ ഐ, സാജു ഫോർ സീറോ, ഷാക്കിർ സാക്ക് പങ്കെടുത്തു. ഈ ക്രിക്കറ്റ് ലീഗ് ക്രിക്കറ്റ് പ്രേമികളിൽ വലിയ ആവേശം സൃഷ്ടിക്കുമെന്നും ലോഗോ പ്രകാശനം മത്സരത്തിന്റെ തുടക്കത്തെ അടയാളപ്പെടുത്തുന്നുവെന്നും സംഘാടകർ അറിയിച്ചു.
#Cricket #Dubai #KaramaCenter #PremierLeague #LogoLaunch #SportsEvent