Victory | ബ്ലൈസ് തളങ്കര കാസർകോട് ജില്ലാ ലീഗ് ക്രിക്കറ്റ് ഡി ഡിവിഷൻ ചാമ്പ്യന്മാർ

● ബാറ്റിംഗിന് ഇറങ്ങിയ ഹീറോ ബ്രദേഴ്‌സ് ചൂരിക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടാനേ സാധിച്ചുള്ളൂ.
● ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബ്ലൈസ് തളങ്കര നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് എന്ന മികച്ച സ്കോർ നേടി.
● വിജയികൾക്കുള്ള ട്രോഫി കെ സി എ മെമ്പർ ടി എം ഇഖ്ബാൽ വിതരണം ചെയ്തു.
കാസർകോട്: (KasargodVartha) ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാ ലീഗ് ക്രിക്കറ്റ് ഡി ഡിവിഷൻ ടൂർണമെന്റിൽ ബ്ലൈസ് തളങ്കര വിജയ കിരീടം ചൂടി. ആവേശകരമായ ഫൈനൽ മത്സരത്തിൽ ഹീറോ ബ്രദേർസ് ചൂരിയെ 62 റൺസിന് പരാജയപ്പെടുത്തിയാണ് ബ്ലൈസ് തളങ്കരയുടെ തകർപ്പൻ വിജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബ്ലൈസ് തളങ്കര നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് എന്ന മികച്ച സ്കോർ നേടി. ബ്ലൈസ് തളങ്കരയുടെ ബാറ്റിംഗ് നിരയിൽ റഹീം ടി എം 51 പന്തിൽ 78 റൺസും യാസിർ 49 പന്തിൽ 56 റൺസും നേടി ടീമിന്റെ വിജയത്തിന് അടിത്തറയിട്ടു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഹീറോ ബ്രദേഴ്‌സ് ചൂരിക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടാനേ സാധിച്ചുള്ളൂ. ചൂരിക്ക് വേണ്ടി മുഹമ്മദ് അസ്ഹറുദ്ദീൻ പുറത്താവാതെ 44 പന്തിൽ 44 റൺസും അബ്ദുൽ മനാസിർ 25 പന്തിൽ 26 റൺസും നേടി ചെറുത്ത് നിൽപ്പിന് ശ്രമിച്ചെങ്കിലും വിജയ ലക്ഷ്യത്തിൽ എത്താനായില്ല.
ടൂർണമെന്റിലെ മികച്ച താരമായും മികച്ച ബൗളറായും ഹീറോ ബ്രദേർസ് ചൂരിയുടെ മുഹമ്മദ് ബിലാലിനെയും മികച്ച ബാറ്ററായി ഹീറോ ബ്രദേർസ് ചൂരിയുടെ അബ്ദുൽ അൻസാറിനെയും ഫൈനലിലെ താരമായി ബ്ലൈസ് തളങ്കരയുടെ റഹീം ടി എമ്മിനെയും തിരഞ്ഞെടുത്തു.
വിജയികൾക്കുള്ള ട്രോഫി കെ സി എ മെമ്പർ ടി എം ഇഖ്ബാൽ വിതരണം ചെയ്തു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി തളങ്കര നൗഫൽ, ട്രഷറർ കെ.ടി നിയാസ്, അസിസ്റ്റന്റ് സെക്രട്ടറി ഫൈസൽ പടിഞ്ഞാർ, ടൂർണമെന്റ് കമ്മിറ്റി കൺവീനർ ഷാഹിദ് സി.എൽ, ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ ഹമീദ് പടുവടുക്കം, ഹംസ ഉളിയത്തടുക്ക, നൗഫൽ തായൽ, ക്യൂറേറ്റർ അബ്ദുൽ ലത്തീഫ് പി.എച്ച്, അഹമ്മദ് ഹസ്സൻ നസ്റുല്ല, സലിം അബ്ദുല്ല, ഇജാസ് പങ്കെടുത്തു.
#BlazeThalangara #KasaragodCricket #DistrictLeague #CricketChampions #TrophyWinners #HeroBrothers