ഭിന്നശേഷിക്കാര്‍ക്കായുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ്; മലപ്പുറത്തെ തോല്‍പിച്ച് കാസര്‍കോടിന് കിരീടം
Dec 28, 2018, 20:58 IST
കാസര്‍കോട്: (www.kasargodvartha.com 28.12.2018) ഡിഫറന്റ്‌ലി ഏബിള്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് കേരള ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച ഒന്നാമത് ജസ്റ്റിസ് എ.എം ഫാറൂഖ് സ്മാരക ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കാസര്‍കോട് ടീം ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ മലപ്പുറത്തെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് കാസര്‍കോട് ടീം കിരീടത്തില്‍ മുത്തമിട്ടത്.
മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന സമാപന സമ്മേളനത്തില്‍ കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് വിജയികള്‍ക്കുള്ള ട്രോഫി ടീം ക്യാപ്റ്റന്‍ റസാഖ് പെര്‍ഡാലയ്ക്ക് സമ്മാനിച്ചു. കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി കോഴിക്കോടിന്റെ എസ് റഈസ്, ഫൈനലിലെ മികച്ച താരമായി കാസര്‍കോടിന്റെ സഫ് വാന്‍, ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി അബു ജീലാനി, തസ്വീര്‍ മുഹമ്മദ്, ടൂര്‍ണമെന്റിലെ മികച്ച ഫീല്‍ഡറായി കാസര്‍കോടിന്റെ ഹമീദ് എന്നിവരെ തിരഞ്ഞെടുത്തു.
ഡിഫറന്റ്‌ലി ഏബിള്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ഒ.എം നാസര്‍ അധ്യക്ഷത വഹിച്ചു. മുന്‍ നഗരസഭ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, അബ്ബാസ് ബീഗം, സുഹൈല്‍ അഹ് മദ്, അബ്ദുര്‍ റസാഖ് പെര്‍ഡാല, അലി പദാര്‍, അബ്ദുല്‍ ഹമീദ് ചെര്‍ക്കള, എ വി പവിത്രന്‍ മാസ്റ്റര്‍, അഹ് മദ് ഷരീഫ്, മന്‍സൂര്‍, ഇബ്രാഹിം കൈസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Cricket, Sports, Cricket Tournament for differently abled; Kasaragod champions