ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം: നിര്‍മാണപ്രവൃത്തി നിര്‍ത്തിവെക്കാനും തോട് പൂര്‍വ്വസ്ഥിതിയിലാക്കാനും ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്; ബുധനാഴ്ച ആരംഭിക്കാനിരിക്കുന്ന ഡി ഡിവിഷന്‍ ലീഗ് മത്സരങ്ങള്‍ അനിശ്ചിതത്വത്തില്‍
Dec 3, 2018, 22:56 IST
കാസര്‍കോട്: (www.kasargodvartha.com 03.12.2018) മാന്യ മുണ്ടോട്ടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം നിര്‍മാണപ്രവൃത്തി നിര്‍ത്തിവെക്കാനും തോട് പൂര്‍വ്വസ്ഥിതിയിലാക്കാനും ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി നോട്ടീസയച്ചു. ഭൂമി സംബന്ധിച്ച റവന്യു അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ ഡോ. ഡി സജിത്ബാബു പഞ്ചായത്ത് സെക്രട്ടറിക്ക് കഴിഞ്ഞമാസം കത്തയച്ചിരുന്നു. ഇതുപ്രകാരം പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി ആരംഭിച്ചത്.
സ്‌റ്റേഡിയം നിര്‍മിക്കാന്‍ ബേള വില്ലേജിലെ മാന്യയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാണ് പരാതി. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലെ തോട് മണ്ണിട്ട് മൂടിയ ശേഷം ഗതിമാറ്റിയതായി പരിശോധനയില്‍ ബോധ്യപ്പെട്ടതായി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനധികൃതമായി കൈയേറിയ ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും തോട് പൂര്‍വസ്ഥിതിയിലാക്കാനും ആവശ്യപ്പെട്ട് ക്രിക്കറ്റ് അസോസിയേഷന് പഞ്ചായത്ത് സെക്രട്ടറി നോട്ടീസയച്ചത്. സര്‍ക്കാര്‍ സ്ഥലം കൈയേറി സ്‌റ്റേഡിയം നിര്‍മിച്ച് കൈവശം വച്ചിരിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷനും ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കുമാണ് പഞ്ചായത്ത് സെക്രട്ടറി നോട്ടീസയച്ചത്. കെസിഎയ്ക്ക് ഇ മെയിലിലും തപാലിലും ജില്ലാ ക്രിക്കറ്റ് അസോസിയേഷന് തപാലിലുമായി ശനിയാഴ്ചയാണ് നോട്ടീസയച്ചത്. അതേസമയം നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ഡിസിഎ സെക്രട്ടറി സി എച്ച് മുഹമ്മദ് നൗഫല്‍ പറഞ്ഞു.
പഞ്ചായത്ത് അധികൃതര്‍ നടപടി ശക്തമാക്കിയതോടെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ നേതൃത്വത്തില്‍ ബുധനാഴ്ച തുടങ്ങാനിരിക്കുന്ന ജില്ലാ ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പഞ്ചായത്തിന്റെ നിര്‍ദേശം അവഗണിച്ച് സ്‌റ്റേഡിയത്തില്‍ നിര്‍മാണപ്രവൃത്തി നടത്താതെ മത്സരം നടത്താനാകില്ലെന്നാണ് വിവരം. മാറ്റേണ്ടിവരികയാണെങ്കില്‍ അത് ടീമുകള്‍ക്കും ബുദ്ധിമുട്ടാകും. കഴിഞ്ഞ വര്‍ഷം വരെ മുനിസിപ്പല്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങള്‍. എന്നാല്‍ ഈ വര്‍ഷമാണ് കെ സി എ സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. സ്റ്റേഡിയത്തിലെ ടര്‍ഫില്‍ കളിക്കാന്‍ ഏറെ പണം ചെലവഴിച്ച് മാസങ്ങളോളം വിദഗ്ധ പരിശീലനം നേടിയിട്ടാണ് ടീമുകള്‍ മത്സരത്തിനൊരുങ്ങുന്നത്. ഈ സാഹചര്യത്തില്‍ മത്സരങ്ങള്‍ മാറ്റുകയാണെങ്കില്‍ ക്ലബ്ബുകള്‍ കഷ്ടപ്പെട്ട് പരിശീലനം നേടിയത് വെറുതെയാവുമെന്ന ആശങ്കയുമുണ്ട്.
തോട് കടന്നുപോകുന്ന ഭൂമി വാങ്ങുമ്പോള്‍ നിയമോപദേശം തേടുകയോ ഭൂമി വില്‍പന നിയമങ്ങളോ പാലിച്ചില്ലെന്ന് കെസിഎ നിയോഗിച്ച അന്വേഷണകമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കെസിഎയുടെ ഇപ്പോഴത്തെ ട്രഷററും അന്നത്തെ സ്ഥിരം ക്ഷണിതാവുമായിരുന്ന കെ എം അബ്ദുര്‍ റഹ് മാന്‍ ഉള്‍പ്പെടുന്ന അഞ്ചംഗ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയത്. ഇക്കാര്യം സാധൂകരിച്ച് ഇപ്പോള്‍ കെസിഎ മെമ്പറായ ടി എം മുഹമ്മദ് ഇക്ബാല്‍ കെസിഎയ്ക്ക് കത്തയച്ചിരുന്നു. അഞ്ചംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ക്രിക്കറ്റ് അസോസിയേഷന്‍ ഒംബുഡ്‌സ്മാന്‍ ജസ്റ്റിസ് വി രാംകുമാറും ശരിവച്ചിരുന്നു. ഭൂമി സംബന്ധിച്ച അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെസിഎ മുന്‍ അംഗം അഡ്വ. കെ പ്രമോദ് ബദിയടുക്ക പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
കെസിഎയിലെയും ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെയും ചേരിപ്പോരാണ് ജില്ലയ്ക്കും ഭാവി താരങ്ങള്‍ക്കും മുതല്‍ക്കൂട്ടായി മാറേണ്ട സ്‌റ്റേഡിയം തന്നെ ഇല്ലാതാക്കുന്നതിലേക്കെത്തിച്ചത്. സ്‌റ്റേഡിയം നിര്‍മാണത്തിന്റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ തിരിമറിയാണ് നടന്നിട്ടുള്ളതെന്നാണ് വിവരം. ഇത് വീതം വെച്ചതിലെ തര്‍ക്കമാണ് അസോസിയേഷനിലെ തര്‍ക്കത്തിന് കാരണമെന്നും ആക്ഷേപമുണ്ട്.
പരാതികളേറിയതോടെ ബേള വില്ലേജ് ഓഫീസര്‍ നടത്തിയ പ്രഥമ പരിശോധനയില്‍ 32 സെന്റ് സ്ഥലം കൈയേറിയതായി ബോധ്യപ്പെട്ട് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് റവന്യൂ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തോട് ഉള്‍പ്പെടെയുള്ള 1.05 ഏക്കര്‍ സര്‍ക്കാര്‍ സ്ഥലം സ്‌റ്റേഡിയം നിര്‍മാണത്തിനായി കൈയേറിയതായി കണ്ടെത്തിയത്. തുടര്‍ന്നാണ് നടപടി സ്വീകരിക്കാനായി കലക്ടര്‍ പഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദേശിച്ചത്. സ്‌റ്റേഡിയത്തിന്റെ നടുവിലൂടെ ഒഴുകിയിരുന്ന തോടാണ് ഗതിമാറ്റിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Cricket, News, Sports, Kasaragod Cricket Association, KCA, Controversy on KCA Stadium
< !- START disable copy paste -->