യെസ് ടു ക്രിക്കറ്റ്, നോ റ്റു ഡ്രഗ്‌സ്; കേരള പോലീസിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കാളിയായി കോഹ്ലിയും
Nov 6, 2017, 19:06 IST
തിരുവനന്തപുരം: (www.kasargodvartha.com 06.11.2017) കേരള പോലീസിന്റെ ആന്റി ഡ്രഗ് ക്യാമ്പയിന് തുടക്കമായി. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ലഹരി വിരുദ്ധമുദ്രാവാക്യം ചൊല്ലിക്കൊടുത്തു. കോഹ്ലിക്ക് പുറമെ ഇന്ത്യന്‍ ടീമും പരിപാടികളില്‍ ഭാഗമായി.
കേരള പോലീസ്, കേരള ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ചാണ് 'ക്രിക്കറ്റിനു സ്വാഗതം, മയക്കുമരുന്നിനു വിട' ('Yes to cricket No to drugs'.) ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും സ്‌പോര്‍ട്‌സിലേയ്ക്കും അനുബന്ധപ്രവര്‍ത്തനങ്ങളിലേയ്ക്കും ശ്രദ്ധ തിരിച്ച് മയക്കുമരുന്നിന്റെ ഇരകളാകുന്ന പ്രവണതയില്‍ നിന്ന് മുക്തരാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
പതിനയ്യായിരത്തോളം കുട്ടികളേയും കോളജ് വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് ബൃഹത്തായ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ പറഞ്ഞു. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ലഹരിവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന മാജിക്കും, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ അവതരിപ്പിക്കുന്ന ഡാന്‍സും, ദൃശ്യവിസ്മയമായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Thiruvananthapuram, Kerala, News, Top-Headlines, Campaign, Sports, Students, Anti Drugs Campaign, Kohli, Pinarayi Vijayan.