ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ ക്ലൈമാക്‌സ്; ഒടുവില്‍ കോപ്പ അമേരിക്ക സെമിയില്‍ പ്രവേശിച്ച് ബ്രസീല്‍
Jun 28, 2019, 14:50 IST
റിയോഡി ജനീറ: (www.kasargodvartha.com 28.06.2019) ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ ക്ലൈമാക്‌സ്. ഒടുവില്‍ പെനാല്‍ട്ടിയില്‍ 4-3 ഗോളിന് പരാഗ്വെയെ പരാജയപ്പെടുത്തി ബ്രസീല്‍ കോപ്പ അമേരിക്ക സെമിയിലേക്ക് പ്രവേശിച്ചു. പരാഗ്വെയെ ആക്രമിച്ച് കളി തുടങ്ങി മത്സരത്തിലുടനീളം ബ്രസീല്‍ മികച്ച കളി പുറത്തെടുത്തെങ്കിലും ഗോള്‍ നേടാനായില്ല. ഇതോടെയാണ് മത്സരം പെനാല്‍ട്ടിയിലെത്തിയത്.
റെഡ് കാര്‍ഡ് ലഭിച്ച് ഫാബിയന്‍ ബാല്‍ബുവേന പുറത്തായതോടെ പത്ത് പേരുമായാണ് പരാഗ്വെ കളിച്ചത്. ആദ്യ പെനാല്‍ട്ടിഷൂട്ട് പരാഗ്വെയുടെ ഗുസതോവ് ഗോമസ് പാഴാക്കി. ബ്രസീല്‍ ഗോളി അല്ലിസന്‍ ബോള്‍ തടുത്തിടുകയായിരുന്നു. തുടര്‍ന്ന് ബ്രസീല്‍ ആദ്യ മൂന്ന് ഷോട്ടുകള്‍ വല കുലുക്കിയെങ്കിലും നാലാമത്തെ ഷോട്ട് ബ്രസീലിന്റെ ഫെര്‍മിനോ പുറത്തേക്കടിക്കുകയായിരുന്നു. ഇതോടെ മത്സരം മുറുകി.
അവസാന ഷോട്ടില്‍ പരാഗ്വേയുടെ ഡെര്‍ലിസ് ഗോണ്‍സാല്‍വസ് പെനാല്‍റ്റി പുറത്തേക്കടിക്കുകയും ബ്രസീലിന്റെ ജീസസ് ഗോള്‍ വല കുലുക്കുകയും ചെയ്തതോടെ ബ്രസീല്‍ വിജയത്തിലെത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 12.30 മണിയോടെ അര്‍ജന്റീനയും വെനസേല്വയും തമ്മിലാണ് മത്സരം. ഈ മത്സരത്തിലെ വിജയികളുമായി ബ്രസീല്‍ സെമിയില്‍ പോരാടും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, news, Football, Brazil beat Paraguay on penalties to reach Copa America semi-finals.