city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദളിത് ലീഗ് സംഘടിപ്പിക്കുന്ന അയ്യങ്കാളി മെമോറിയൽ ജില്ലാതല ഫുട്ബോൾ സെവൻസ് ടൂർണമെൻ്റ് നവംബർ 27, 28 ന്

കാസർകോട്: (www.kasargodvartha.com 26.11.2021) ജില്ലയിലെ ദളിത് യുവാക്കളുടെ കായിക ശേഷി വർധിപ്പിക്കുന്നതിന് ദളിത് ലീഗ് ജില്ലാ കമിറ്റി നവംബർ 27, 28 തീയതികളിൽ തളങ്കര മാലിക് ദീനാൽ മുസ്ലിം ഹൈസ്കൂൾ മൈതാനത്ത് അയ്യങ്കാളി മെമോറിയൽ ജില്ലാതല ഫുട്ബോൾ സെവൻസ് ടൂർണമെൻ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
                               
ദളിത് ലീഗ് സംഘടിപ്പിക്കുന്ന അയ്യങ്കാളി മെമോറിയൽ ജില്ലാതല ഫുട്ബോൾ സെവൻസ് ടൂർണമെൻ്റ് നവംബർ 27, 28 ന്

വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് ജില്ലയിലെ 30 ടീമുകൾ പങ്കെടുക്കും. നവംബർ 27 ന് രാവിലെ 10 മണിക്ക് മുസ്ലിം ജില്ലാ പ്രസിഡണ്ട് ടി ഇ.അബ്ദുല്ല ഉദ്ഘാടനം ചെയ്യും. നവംമ്പർ 28 ന് രാവിലെ 10 മണിക്ക് മുൻ ഇൻഡ്യൻ ഫുട്ബോൾ താരം ഐ എം വിജയൻ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ അധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയർമാനും മുസ്ലിം ലീഗ് ജില്ല സെക്രടറിയുമായ മൂസ ബി ചെർക്കള സ്വാഗതം പറയും.

ഒന്നാം സ്ഥാനക്കാർക്ക് 33333 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 22222 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 11111 രൂപയും ട്രോഫിയും സമ്മാനിക്കും. പരിപാടികളിൽ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ്‌ അലി, യു സി രാമൻ, കല്ലട്ര മാഹിൻ ഹാജി, എൻ എ നെല്ലിക്കുന്ന് എംഎൽഎ, എകെഎം അശ്റഫ് എംഎൽഎ, എം എസ് മുഹമ്മദ് കുഞ്ഞി, വി കെ പി ഹമീദലി, എം ബി യൂസുഫ്, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി പി അബ്ദുൽ ഖാദർ, വി കെ ബാവ, പി എം മുനീർ ഹാജി, എ എം കടവത്ത്, കെ അബ്ദുല്കുഞ്ഞി ചെർക്കള, അഡ്വ. വി എം മുനീർ തുടങ്ങിയവർ സംബന്ധിക്കും.

വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ മൂസ ബി ചെർക്കള, ജില്ലാ പ്രസിഡണ്ട് രാജു കൃഷ്ണൻ, ജനറൽ സെക്രടറി കലാഭവൻ രാജു, സിദ്ദീഖ് ചക്കര രാഘവേന്ദ്ര എന്നിവർ സംബന്ധിച്ചു.


Keywords: News, Kerala, Kasaragod, District, Sports, Football tournament, Pressmeet, Top-Headlines, Youth, Committee, Thalangara,  Ayyankali Memorial District Level Football Sevens Tournament organized by Dalit League on November 27 and 28.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia