city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Viral Video | കാമുകനുമായുള്ള ബന്ധം കയ്യോടെ പിടികൂടി ഭര്‍ത്താവ്; കൂടെ താമസിപ്പിക്കണമെന്ന് ശാഠ്യം പിടിച്ച് വൈദ്യുതി പോസ്റ്റില്‍ കയറി അലമ്പാക്കി ഭാര്യ! വൈറലായി വീഡിയോ

WATCH: Gorakhpur Woman Climbs Electric Pole After Husband Discovers Extramarital Affair, Video, Watch, Social Media, Gorakhpur News, Woman, Climbs, Electric Pole, Husband

*അയല്‍ ഗ്രാമത്തില്‍ നിന്നുള്ള യുവാവുമായി 7 വര്‍ഷമായി ബന്ധം

*പേടിപ്പിക്കാനായി ആത്മഹത്യാ ഭീഷണി

*പൊലീസെത്തിയാണ് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്

*എന്‍സിഎം ഇന്‍ഡ്യ കൗണ്‍സില്‍ ഫോര്‍ മെന്‍ അഫയേഴ്‌സ്
 

ലക്‌നൗ: (KasargodVartha) പ്രേമം തലയ്ക്ക് പിടിച്ചതോടെ ഭര്‍ത്താവിനെയും പ്രസവിച്ച കുഞ്ഞുങ്ങളെയും മറന്ന് കാമുകനുവേണ്ടി ശാഠ്യം പിടിച്ച് യുവതി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് രസകരമായ സംഭവം അരങ്ങേറിയത്. മനുഷ്യ ബന്ധങ്ങള്‍ ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണെന്ന് കാണിക്കുന്ന ഈ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

'എന്‍സിഎം ഇന്‍ഡ്യ കൗണ്‍സില്‍ ഫോര്‍ മെന്‍ അഫയേഴ്‌സ്' (ലിംഗസമത്വത്തിന് വേണ്ടി സംസാരിക്കുന്ന പുരുഷന്മാരുടെ പ്രശ്‌നങ്ങളെ സാമൂഹിക മാധ്യമത്തില്‍ പിന്തുണയ്ക്കുന്ന സംഘടന) എന്ന എക്‌സ് ഉപയോക്താവാണ് തങ്ങളുടെ പേജിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അവിഹിതബന്ധം ഭര്‍ത്താവ് കയ്യോടെ പൊക്കിയതോടെ, യുവതി ആത്മഹത്യാ ഭീഷണി മുഴക്കി ഹൈവോള്‍ടേജ് വൈദ്യുതി പോസ്റ്റില്‍ കയറിയതിന്റെ വീഡിയോയായിരുന്നു വളരെ പെട്ടെന്ന് തന്നെ വൈറലായത്. 

ഗോരഖ്പൂരില്‍നിന്നുള്ള 34 കാരിയായ മൂന്ന് കുട്ടികളുടെ അമ്മയായിരുന്നു യുവതി. ഇവര്‍ക്ക് കഴിഞ്ഞ ഏഴ് വര്‍ഷമായി അയല്‍ ഗ്രാമത്തില്‍ നിന്നുള്ള കാമുകനുമായി രഹസ്യബന്ധം പുലര്‍ത്തുകയായിരുന്നു. ഇതാണ് ഭര്‍ത്താവ് രാം ഗോവിന്ദ് എന്നയാള്‍ അറിഞ്ഞത്. രഹസ്യം പരസ്യമായതോടെ, കുടുംബജീവിതത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തു. 
 

എന്നാല്‍ ഭര്‍ത്താവ് വിവരമറിഞ്ഞിട്ടും യുവതിക്ക് ഒരു കൂസലും ഇല്ലായിരുന്നു. മാത്രമല്ല കാമുകനെ കൂടി വീട്ടില്‍ താമസിപ്പിക്കണമെന്നും എല്ലാവരും ഒരു കുടുംബം പോലെ പോകണമെന്നും ഭാര്യ ആവശ്യപ്പെട്ടു. ഭര്‍ത്താവ് ഈ ശാഠ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യാ ഭീഷണി മുഴക്കി വൈദ്യുതി പോസ്റ്റില്‍ കയറിയതെന്ന് വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പ് വിശദീകരിക്കുന്നു. 

സാരി ഉടുത്ത് വലിഞ്ഞുകേറിയ യുവതിയെ വൈദ്യുതി പോസ്റ്റില്‍ നിന്നും താഴെയിറക്കാന്‍ കുടുംബക്കാരും പ്രദേശവാസികളും പറ്റാവുന്ന പണി നേക്കിയെങ്കിലും സാധിച്ചില്ല. ഒടുവില്‍ പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അവരെത്തി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് യുവതിയെ കഷ്ടപ്പെട്ട് പോസ്റ്റില്‍ നിന്നും താഴെ ഇറക്കിയത്. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് വട്ടം പിടിച്ച് യുവതിയെ സാഹസികമായി താഴെയിറക്കുന്നത് സമൂഹ മാധ്യമങ്ങളില്‍ തരംഗമായ ദൃശ്യങ്ങളില്‍ കാണാം.
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia