city-gold-ad-for-blogger

Voice Feature | കിടിലന്‍ മാറ്റവുമായി ഉപഭോക്താക്കളെ അമ്പരപ്പിക്കാനെത്തി ട്രൂകോളര്‍; ഇനി നിങ്ങളുടെ ശബ്ദവും ഉപയോഗിക്കാം

Truecaller's Microsoft-powered AI can now answer calls in your voice, Truecaller, Microsoft, AI, Answer Calls, Voice

*ഉപഭോക്താവ് കോള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കുകയോ നിരസിക്കുകയോ ചെയ്യുമ്പോഴാണ് ട്രൂകോളര്‍ അസിസ്റ്റന്റിലേക്ക് കൈമാറുക.

*കംപനി പ്രതിനിധി ആഗ്‌നസ് ലിന്‍ഡ്‌ബെര്‍ഗാണ് പുതിയ അപ്ഡേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

*എല്ലാ സംസാരവും ടെക്സ്റ്റുകളുമാക്കും. 

ന്യൂഡെല്‍ഹി: (KasargodVartha) കിടിലന്‍ മാറ്റവുമായി ഉപഭോക്താക്കളെ അമ്പരപ്പിക്കാനെത്തിയിരിക്കുകയാണ് ട്രൂകോളര്‍. ഇനി നിങ്ങളുടെ ശബ്ദവും ട്രൂകോളര്‍ അസിസ്റ്റന്റിനൊപ്പം ഉപയോഗിക്കാം. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന സാങ്കേതികവിദ്യ ട്രൂകോളറിലും പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ആപിന്റെ ഡവലപേഴ്സ്. പുതിയ അപ്ഡേഷന്‍ വരുന്നതോടെ ഉപഭോക്താവിനെ വിളിക്കുന്നവര്‍ക്ക് സാധാരണ ഡിജിറ്റല്‍ അസിസ്റ്റന്റിന് പകരം ഉപഭോക്താവിന്റെ ശബ്ദത്തില്‍ തന്നെ ആരാണ് വിളിക്കുന്നതെന്ന് കേള്‍ക്കാനുമാകും. 

മൈക്രോസോഫ്റ്റിന്റെ അസൂര്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്പീച്ച് സാങ്കേതികവിദ്യയാണ് ട്രൂകോളറില്‍ കൊണ്ടുവരിക. ഇതോടെ ട്രൂകോളര്‍ അസിസ്റ്റന്റിനൊപ്പം സ്വന്തം ശബ്ദത്തിന്റെ ഡിജിറ്റല്‍ പതിപ്പ് കൂടി സൃഷ്ടിക്കാന്‍ ഉപഭോക്താവിനെ സഹായിക്കുമെന്നാണ് കംപനി പറയുന്നത്. 

ഉപഭോക്താവ് കോള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കുകയോ നിരസിക്കുകയോ ചെയ്യുമ്പോഴാണ് ട്രൂകോളര്‍ അസിസ്റ്റന്റിലേക്ക് കൈമാറുക. തുടര്‍ന്ന് വിളിക്കുന്നയാളുമായി സംസാരിക്കുകയും കോളിന്റെ ഉദ്ദേശ്യം ചോദിക്കുകയും ചെയ്യുന്നു. ഇതേസമയം തന്നെ കോളറും ട്രൂകോളര്‍ അസിസ്റ്റന്റും തമ്മിലുള്ള എല്ലാ സംസാരവും ടെക്സ്റ്റുകളുമാക്കും. ഇത് ഫോണിന്റെ സ്‌ക്രീനില്‍ ദൃശ്യമാകും. ഈ വിവരങ്ങള്‍ ഉപയോഗിച്ച് വിളിച്ചയാളെക്കുറിച്ച് ഉപഭോക്താവ് മനസിലാക്കേണ്ടത്. 

എന്നാല്‍ ട്രൂകോളര്‍ അസിസ്റ്റന്റ് പ്രീമിയം വരിക്കാര്‍ക്ക് മാത്രമേ ഇത് ലഭ്യമാകൂ. ട്രൂകോളര്‍ അസിസ്റ്റന്റില്‍ സ്വന്തം ശബ്ദം ചേര്‍ക്കാനായി സെറ്റിങ്‌സ് തുറന്നതിനുശേഷം അസിസ്റ്റന്റ് ക്രമീകരണത്തിലേക്ക് പോയി 'വ്യക്തിഗത ശബ്ദം' സജ്ജീകരിക്കുക. ഇണവിടെ ശബ്ദ സാംപിളുകള്‍ ആവശ്യപ്പെടും. തുടര്‍ന്ന് വ്യത്യസ്ത ശൈലികളില്‍ ഉള്ള ശബ്ദവും ആവശ്യപ്പെടും. അത് നല്‍കിയ ശേഷം സേവ് ചെയ്താല്‍ സംഭവം തീര്‍ന്നു. 

ഇന്‍ഡ്യയില്‍ നിലവില്‍ ട്രൂകോളര്‍ അസിസ്റ്റന്റ് ഓപ്ഷനുള്ള ട്രൂകോളര്‍ പ്രീമിയം സബ്സ്‌ക്രിപ്ഷന് പ്രതിമാസം ഏകദേശം 149 രൂപ (ഒരു വര്‍ഷത്തേക്ക് 1,499 രൂപ) ആണ് ഈടാക്കുന്നത്. ഇത് കൂടാതെ പ്രതിമാസം 299 രൂപയ്ക്ക് ഫാമിലി പ്ലാനും ഉണ്ട്. കംപനി പ്രതിനിധി ആഗ്‌നസ് ലിന്‍ഡ്‌ബെര്‍ഗാണ് പുതിയ അപ്ഡേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia