city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Viral Poem | ഇതാണ് യഥാർഥ കേരള സ്റ്റോറി! കാസർകോട് സ്വദേശിനിയുടെ കവിത ശശി തരൂർ എംപി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ വൈറലായി; ഡോ. എം കെ റുഖയ്യയ്ക്കിത് അഭിമാന നിമിഷം

കാസര്‍കോട്: (www.kasargodvartha.com) കാസർകോട് സ്വദേശിനി ഡോ. എം കെ റുഖയ്യ രചിച്ച ഇൻഗ്ലീഷ് കവിത സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച് എഴുത്തുകാരനും എംപിയുമായ ശശി തരൂർ. വിവാദമായ ദി കേരള സ്റ്റോറി സിനിമ പുറത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിലായിരുന്നു റുഖയ്യയുടെ കവിത. കേരളത്തിന്റെ മതങ്ങൾക്കതീതമായ സാഹോദര്യം കവിത വരച്ചുകാട്ടുന്നു.
      
Viral Poem | ഇതാണ് യഥാർഥ കേരള സ്റ്റോറി! കാസർകോട് സ്വദേശിനിയുടെ കവിത ശശി തരൂർ എംപി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ വൈറലായി; ഡോ. എം കെ റുഖയ്യയ്ക്കിത് അഭിമാന നിമിഷം

ബീഫും പന്നിയിറച്ചിയും മദ്യവും അതിഷ്ടപ്പെടുന്ന സുഹൃത്തുക്കൾക്ക് ഒരേ ടേബിളിൽ ഇരുന്ന് കഴിക്കാൻ സാധിക്കുന്നതും മതം നോക്കാതെ വിവാഹം കഴിപ്പിച്ചയക്കുകയും നിരീശ്വരവാദികൾ പോലും 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് വിളിക്കുകയും ചെയ്യുന്ന നാടാണിതെന്നും ഇതൊക്കെയാണ് കേരളത്തിന്റെ സ്റ്റോറിയെന്നും മനോഹരമായ വരികളിലൂടെ റുഖയ്യ വിവരിക്കുന്നു.



ശശി തരൂർ ഫേസ്ബുകിലും ട്വിറ്ററിലും പങ്കുവെച്ച കവിതയ്ക്ക് നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്തെത്തിയത്. കേരളത്തിന് പുറത്തുള്ളവരുടെയും പ്രശംസ കവിത നേടിയിട്ടുണ്ട്. കാഞ്ഞങ്ങാട് നെഹ്റു കോളജ് ഇൻഗ്ലീഷ് വിഭാഗം അസിസ്റ്റൻഡ് പ്രൊഫസറാണ് മൊഗ്രാൽ സ്വദേശിനിയായ ഡോ. എം കെ റുഖയ്യ. എയർ ഇൻഡ്യയിൽ ഉദ്യോഗസ്ഥനായിരുന്ന മൊഗ്രാൽ കൊപ്ര ബസാറിലെ എം മുഹമ്മദ് കുഞ്ഞി - മറിയം ദമ്പതികളുടെ മകളാണ്.

ചെറിയൊരു ഗ്രാമത്തിൽ നിന്ന് ഇൻഗ്ലീഷ് കവിതയുടെ വിശാലമായ ലോകത്തിലേക്കും സാഹിത്യ നിരൂപണത്തിലേക്കും കടന്നുചെന്ന പ്രതിഭയാണ് റുഖയ്യ. ഇതിനോടകം അനവധി കവിതകൾ രചിച്ചിട്ടുള്ള ഇവർ ഒരുപാട് അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ദേശീയ, അന്തർദേശീയ പ്രസിദ്ധീകരണങ്ങളിലും സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോകരാജ്യങ്ങളിലെ മികച്ച ഇൻഗ്ലീഷ് കവിതകൾക്ക് സിഗ്നിഫികന്റ് ലീഗ് ഇൻറർനാഷണൽ നൽകുന്ന 2021ലെ 'റുഅൽ അവാർഡിന്' അർഹയായിരുന്നു ഇവർ. 2011, 2012, 2013 എന്നിങ്ങനെ തുടർച്ചയായി മൂന്ന് വർഷങ്ങളിൽ യാഹു ഡോട് കോം ലോകത്തെ മികച്ച 1000 ഇൻഗ്ലീഷ് എഴുത്തുകാരിൽ ഒരാളായും റുഖയ്യയെ തിരഞ്ഞെടുത്തിരുന്നു. വുമൻ എംപവേർഡ് ഇൻഡ്യയുടെ കമലാ ദാസ് സീരീസിലെ 2020 ലെ 'ബെസ്റ്റ് ഗിഫ്റ്റഡ് പൊയറ്റ്‌' അവാർഡും ലഭിച്ചിട്ടുണ്ട്.
   
Viral Poem | ഇതാണ് യഥാർഥ കേരള സ്റ്റോറി! കാസർകോട് സ്വദേശിനിയുടെ കവിത ശശി തരൂർ എംപി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ വൈറലായി; ഡോ. എം കെ റുഖയ്യയ്ക്കിത് അഭിമാന നിമിഷം

ന്യൂ ബുക് സൊസൈറ്റി ഓഫ് ഇൻഡ്യ, എക്‌ഫ്രാസിസ് ഇൻഡ്യ, സ്റ്റോറി മിറർ ഡോട് കോം, ഈജിപ്തിലെ ഫോർഗോടൻ റൈറ്റേഴ്‌സ് ഫൗൻഡേഷൻ എന്നിവയിൽ നിന്നുള്ള അവാർഡുകളും നേടിയിട്ടുണ്ട്. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ഇൻഗ്ലീഷ് സാഹിത്യത്തിൽ ഡോക്‌ടറേറ്റ്‌ നേടിയ റുഖയ്യ എഴുത്തിന്റെ വഴിയിൽ അഭിമാനത്തോടെ മുന്നേറുകയാണ്.

Keywords: Malayalam News, Kerala News, Dr. MK Rukhya, Mogral News, Shashi Tharoor, MP Shashi Tharoor shared poetry of a native of Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia