Ahaana Krishna | 'അച്ഛന്‍ പൊട്ടിയല്ലോ' എന്ന് വിജയകുമാറിന്റെ പരാജയത്തില്‍ കളിയാക്കല്‍; പരിഹസിച്ച ആള്‍ക്ക് കണക്കിന് കൊടുത്ത് അഹാന
താരവും അച്ഛന് പിന്തുണയുമായി പ്രചാരണത്തിനിറങ്ങിയിരുന്നു.
പുച്ഛവുമായെത്തിയ ആളുടെ പേരും പ്രൊഫൈല്‍ പിക്ചറും താരം മറച്ച് പിടിച്ച് മര്യാദ കാണിച്ചു.
സുരേഷ് ഗോപി തൃശ്ശൂര്‍ മണ്ഡലത്തില്‍ നേടിയ മിന്നും വിജയത്തില്‍ കൃഷ്ണകുമാര്‍ അതീവ സന്തോഷം പ്രകടിപ്പിച്ചിരുന്നു.
കൊല്ലം: (KasargodVartha) പൊതുവേ രാഷ്ട്രീയ രംഗത്തോ, അഭിപ്രായ പ്രകടനങ്ങളിലോ ഇടപെടാത്ത ശീലക്കാരിയാണ് അഹാന. അച്ഛന്‍ കൃഷ്ണകുമാര്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പൂര്‍ണമായും രാഷ്ട്രീയ ചേരികളില്‍ നിന്നും അഹാന മാറി നിന്നു. പക്ഷേ, ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മത്സരിച്ച അച്ഛനുവേണ്ടി രംഗത്തെത്തിയവരില്‍ അമ്മയോടൊപ്പം അഹാനയും മറ്റ് മൂന്ന് സഹോദരിമാരും ഉണ്ടായിരുന്നു
പ്രചാരണത്തിനായി സജീവമായി അല്ലെങ്കിലും, അവര്‍ക്ക് ഏറ്റവും കൂടുതല്‍ ആരാധകരുള്ള യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഇടയിലേക്ക് അഹാനയും അനുജത്തിമാരും എത്തിയിരുന്നു. പ്രചാരണത്തിന്റെ ആദ്യ ദിനങ്ങളില്‍ യാത്ര പോയിരുന്ന അഹാന കൃഷ്ണ അതിനുശേഷമാണ് അച്ഛന് പിന്തുണയുമായി വന്നുചേര്‍ന്നത്.
പ്രചാരണത്തിനിടെ കണ്ണിലേറ്റ പരുക്ക് പോലും വകവെക്കാതെയാണ് കൃഷ്ണകുമാര്‍ ജനമധ്യത്തിലേക്കിറങ്ങിയത്. ജയം നേടാനായില്ലെങ്കിലും, പാര്‍ടി പ്രതിനിധിയായ സുരേഷ് ഗോപി തൃശ്ശൂര്‍ മണ്ഡലത്തില്‍ നേടിയ മിന്നും വിജയത്തില്‍ കൃഷ്ണകുമാര്‍ അതീവ സന്തോഷം പ്രകടിപ്പിച്ചിരുന്നു.
മൂത്ത മകള്‍ അഹാന കൃഷ്ണയ്ക്കും, രണ്ടാമത്തെ മകള്‍ ദിയാ കൃഷ്ണയ്ക്കും നേരെ കൃഷ്ണകുമാറിന്റെ പരാജയത്തില്‍ സൈബര്‍ ആക്രമണമുണ്ട്. അഹാന അവര്‍ക്കെല്ലാം ടി-ഷര്‍ടില്‍ പ്രിന്റ് ചെയ്തത് പോലെ അത്യന്തം പുച്ഛത്തോടെ മറുപടി കൊടുത്ത് വിട്ടിട്ടുണ്ട്.
ഇതിന് പിന്നാലെ, അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് പ്രതികരണമായും ഒരാള്‍ പുച്ഛവുമായെത്തി. 'അച്ഛന്‍ പൊട്ടിയല്ലോ' എന്നാണ് പരിഹാസവുമായി എത്തിച്ചേര്‍ന്നത്. ഇതിന് നല്ല കിടിലന്‍ മറുപടിയും അഹാന കൊടുത്തു വിട്ടിട്ടുണ്ട്. 'അയിന്' എന്നാണ് പുച്ഛിച്ചയാള്‍ക്ക് അഹാന തിരിച്ച് ചോദ്യമുന്നയിച്ച് മറുപടി കൊടുത്തത്. തന്നോട് പെരുമാറിയത് മോശമായെങ്കിലും, ഫോളോവര്‍ പോലുമല്ലാത്ത ഈ പ്രൊഫൈല്‍ ഉടമയുടെ പേരും പ്രൊഫൈല്‍ പിക്ചറും മറച്ച് പിടിക്കാന്‍ അഹാന മര്യാദ കാണിച്ചു.