city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Allegation | 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'; പീഡന ആരോപണത്തില്‍ പ്രതിസന്ധി നേരിടുന്നതിനിടെ ജന്മദിനത്തില്‍ വികാരനിര്‍ഭരമായ പോസ്റ്റുമായി ജയസൂര്യ ​​​​​​​

Jayasurya's Facebook post denying assault allegations
Photo Credit: Facebook/Jayasurya
'ഈ ജന്മദിനം ഏറ്റവും ദുഃഖപൂര്‍ണമാക്കിയതില്‍ പങ്കാളിയായവര്‍ക്ക് നന്ദി.'

കൊച്ചി: (KasargodVartha) ലൈംഗിക പീഡന ആരോപണത്തില്‍ അകപ്പെട്ട് പ്രതിസന്ധി നേരിടുന്ന നടന്‍ ജയസൂര്യ (Jayasurya), ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ്. കുടുംബാംഗങ്ങളെ വിഷയം അഗാധ ദുഃഖത്തിലാഴ്ത്തിയെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജന്മദിനത്തിലാണ് (Birthday) സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ (Facebook Post) താന്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് വിവരിക്കുന്നത്. നിലവില്‍ അമേരികയില്‍ കുടുംബസമേതം താമസിക്കുകയാണ് താരം.

താന്‍ പൂര്‍ണമായും നിരപരാധിയാണെന്നും ഈ ആരോപണം തന്റെയും കുടുംബത്തിന്റെയും ജീവിതം തകര്‍ത്തുവെന്നുമാണ് ഫേസ്ബുക് പോസ്റ്റില്‍ പറയുന്നത്. നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ... പാപികളുടെ നേരെ മാത്രം' എന്ന വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ജയസൂര്യ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. 

Jayasurya's Facebook post denying assault allegations

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ന് എന്റെ ജന്മദിനം. ആശംസകള്‍ നേര്‍ന്ന് സ്‌നേഹപൂര്‍വം കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി.

വ്യക്തിപരമായ ചില അത്യാവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് തീര്‍ത്തും അപ്രതീക്ഷിതമായി എനിക്ക് നേരെ രണ്ട് വ്യാജ പീഡന ആരോപണങ്ങള്‍ ഉണ്ടാകുന്നത്. സ്വാഭാവികമായും മറ്റേതൊരു വ്യക്തിയെയും പോലെ എന്നെയും അത് തകര്‍ത്തു. എന്റെ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തി. എന്നെ ചേര്‍ത്ത് നിര്‍ത്തിയ ഓരോരുത്തര്‍ക്കും അത് വല്ലാത്തൊരു മുറിവായി, വേദനയായി. മരവിപ്പുകള്‍ക്ക് ഒടുവില്‍ ഞാന്‍ നിയമ വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തി. ഇനിയുള്ള കാര്യങ്ങള്‍ അവര്‍ തീരുമാനിച്ചുകൊള്ളും.

ആര്‍ക്കും ഇത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്കു നേരെയും എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാം. മനഃസാക്ഷി ഇത്തിരി പോലും ബാക്കിയാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡന ആരോപണം നേരിടേണ്ടി വരുന്നതും എന്ന് ഓര്‍ക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേക്കും നുണ ലോകസഞ്ചാരം പൂര്‍ത്തിയാക്കും എന്നാണല്ലോ. എങ്കിലും അന്തിമ വിജയം സത്യത്തിനായിരിക്കും എന്ന് സുനിശ്ചിതമാണ്.

ഇവിടത്തെ ജോലികള്‍ കഴിഞ്ഞ ഉടന്‍ ഞാന്‍ തിരിച്ചെത്തും. നിരപരാധിത്വം തെളിയാന്‍ ഉള്ള നിയമപോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥതിയില്‍ ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു. ഈ ജന്മദിനം ഏറ്റവും ദുഃഖപൂര്‍മാക്കിയതിന്, അതില്‍ പങ്കാളിയായവര്‍ക്ക് നന്ദി.

'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ...പാപികളുടെ നേരെ മാത്രം'.

#Jayasurya #Allegations #MalayalamCinema #Justice #LegalBattle #TruthWins


 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia