യക്ഷോത്സവം സമാപിച്ചു
Aug 18, 2017, 18:30 IST
മധൂര്‍: (www.kasargodvartha.com 18.08.2017) മധൂര്‍ ശ്രീ ബൊഡ്ഡജ്ജ യക്ഷ ഭാരതി കലാസംഘത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ യക്ഷഗാന കലാ സംഘടനകളുടെ നേതൃത്വത്തില്‍ മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്ര പരിസരത്ത് സംഘടിപ്പിച്ച യക്ഷോത്സവം സമാപിച്ചു. സമാപന സമ്മേളനം മഹാലിംഗ പാത്രി ഉദ്ഘാടനം ചെയ്തു. കലാസംഘം പ്രസിഡണ്ട് ബി ബാലകൃഷ്ണ അഗ്ഗിത്തായ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി താരാനാഥ് മധൂര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.
വിവിധ രംഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന രഘുരാമ ഗോളിയടുക്കം, ധര്‍മേന്ദ്ര അചാര്യ, ശ്യാമ രായ മയ്യ, പട്‌ല ബദി മനെ രാമയ്യ നായക്, പി ഗോപാലന്‍ നായര്‍ എന്നിവരെ കുണ്ടാര്‍ രവീശ തന്ത്രി ആദരിച്ചു. കുഡ്‌ലു കാവു ഗോളി വിനായക മഹിള യക്ഷഗാന കലാസംഘം, യക്ഷമിത്രരു മുജുങ്കാവ് കലാസംഘം ഉളിയ ശ്രീ ധന്വന്തരി യക്ഷഗാന കലാസംഘം, ദക്ഷിണ കന്നട ജില്ലാ ബെല്‍ത്തങ്കാടി ശ്രീ വിഗ്‌നേശ്വര കലാസംഘം യക്ഷഗാനം അവതരിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Madhur, Religion, Programme, Inauguration, Yaksholsavam.