പ്രകൃതി കോപങ്ങളെ ശമിപ്പിക്കുവാന്‍ ഊരാളിമാര്‍ സമുദ്ര പൂജ നടത്തി
Apr 14, 2017, 09:00 IST
കൊല്ലം: (www.kasargodvartha.com 14.04.2017) പ്രകൃതി കോപങ്ങളെ ശമിപ്പിക്കുവാന്‍ ആലപ്പുഴ കൊല്ലം അതിര്‍ത്തിയായ കൊല്ലം അഴീക്കലില്‍ കല്ലേലി കാവ് ഊരാളിമാര്‍ സമുദ്ര പൂജകള്‍ നടത്തി. ഊരാളിമാരായ ഗോപി, അനൂപ് എന്നിവര്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കി. പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ തൃപാദമണ്ഡപ നവീകരണ രഥ ഘോഷയാത്ര തുടര്‍ച്ചയായി ഏഴു മാസം പ്രയാണം നടത്തിക്കൊണ്ട് എട്ടാം മാസത്തില്‍ ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചപ്പോള്‍ കൊല്ലം - ആലപ്പുഴ അതിര്‍ത്തിയായ അഴീക്കല്‍ കടലിലാണ് പച്ച മരുന്നുകള്‍, കാട്ടുപൂക്കള്‍ എന്നിവ കൊണ്ട് കടലില്‍ പൂജകള്‍ നടത്തിയത്.
കടപ്പുറത്ത് നിലവിളക്ക് തെളിയിച്ച് ആചാരപ്രകാരം വെറ്റില മുറുക്കാന്‍ അടുക്കുകള്‍ വെച്ച് കടലമ്മയേയും, മല ദൈവത്തെയും, ജല കന്യകയെയും വിളിച്ചു ചൊല്ലി എട്ടു ദിക്കുകളിലും ഉള്ള പ്രപഞ്ച സത്യങ്ങള്‍ക്ക് അടയ്ക്കാ സമര്‍പ്പിച്ചു പൂജകള്‍ നടത്തി. പ്രകൃതിയുടെ വരദാനങ്ങള്‍ ഏറെ ഉള്ളത് കടലിലാണ്. പ്രകൃതിയുടെ നിലനില്‍പ്പ് നിയന്ത്രിക്കുന്നത് കടലാണ്.
അഴീക്കല്‍ ഹാര്‍ബറിലെ മത്സ്യ തൊഴിലാളികളും പ്രദേശവാസികളും കടല്‍ പൂജയില്‍ എത്തിച്ചേര്‍ന്നു. കാവ് പ്രസിഡണ്ട് അഡ്വ: സി വി ശാന്ത കുമാര്‍, സെക്രട്ടറി സലിം കുമാര്‍, ട്രഷറര്‍ സന്തോഷ്, രഥ ഘോഷയാത്ര കമ്മിറ്റി ചെയര്‍മാന്‍ സാബു കുറുമ്പകര, മീഡിയ മാനേജര്‍ ജയന്‍ കോന്നി എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Religion, Held, Samudra puja, Comduct, Nature, Disaster, Samudra pooja conducted.