city-gold-ad-for-blogger

നാടെങ്ങും നബിദിനാഘോഷം; നിറചാര്‍ത്തായി റാലി

കാസര്‍കോട്:(www.kasargodvartha.com 20/11/2018) നാടെങ്ങും നബിദിനാഘോഷത്തില്‍.അറബ് മാസം റബീഉല്‍ അവ്വല്‍ 12 ആണു മുഹമ്മദ് നബിയുടെ ജന്മദിനം. പ്രവാചകന്‍ സ്മരണകള്‍ അയവിറക്കി കൊണ്ട് നടന്ന റാലി നിറചാര്‍ത്തായി. വിവിധ പള്ളികളും മദ്രസ്സകളും കേന്ദ്രാകരിച്ച് നടക്കുന്ന പരിപാടികളില്‍ വിശ്വസികളായ നിരവധി പേരാണ് അണിനിരക്കുന്നത്. ഘോഷയാത്രയില്‍ കുട്ടികളുടെ വിവിധ കലാപരിപ്പാടികള്‍ കാണാന്‍ ജനം ഒഴുകിയെത്തി . പുലര്‍ച്ചെ പ്രഭാത നിസ്‌കാരത്തിനു മുമ്പേ പ്രാര്‍ഥനകളും പ്രവാചക പ്രകീര്‍ത്തനങ്ങളുമായി വിശ്വാസി ലോകം സന്തോഷ പ്രകടനത്തില്‍ പങ്കുചേര്‍ന്നു. സംസ്ഥാനത്തുടനീളം നബിദിന റാലികള്‍ നടന്നു.

നാടെങ്ങും നബിദിനാഘോഷം; നിറചാര്‍ത്തായി റാലി

പ്രവാചകനെ സ്‌നേഹിക്കാതെ വിശ്വാസത്തിനു പൂര്‍ണത കൈവരില്ലെന്നാണു മുസ്ലിം പണ്ഡിത ലോകത്തിന്റെ പക്ഷം. അതുകൊണ്ടു തന്നെ ഓരോ വിശ്വാസിയും തങ്ങളുടെ സ്‌നേഹപ്രകടനത്തിന്റെ ഭാഗമായി ഈ മാസം പ്രവാചക പ്രകീര്‍ത്തനങ്ങളിലും നബിദിന ഘോഷയാത്രകളിലും പങ്കെടുക്കുന്നു.

നാടെങ്ങും നബിദിനാഘോഷം; നിറചാര്‍ത്തായി റാലി

 അടുത്ത ദിവസങ്ങളില്‍ മദ്രസകളിലും മതസ്ഥാപനങ്ങളിലും കലാമത്സരങ്ങള്‍ അരങ്ങേറും. നബിദിനാഘോഷങ്ങള്‍ വിദ്യാര്‍ഥികളുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കാനുള്ള നല്ല അവസരമാണെന്നു തിരിച്ചറിഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുമ്പേ മീലാദ് ദിനങ്ങളില്‍ കലാമത്സര പരിപാടികള്‍ നടത്തി വരുന്നു.. ദഫ്, അറബന തുടങ്ങിയ കലാരൂപങ്ങള്‍ നബിദിന റാലിയിലെ മുഖ്യ ആകര്‍ഷണ ഇനങ്ങളായിരുന്നു.

നാടെങ്ങും നബിദിനാഘോഷം; നിറചാര്‍ത്തായി റാലി

നാടെങ്ങും നബിദിനാഘോഷം; നിറചാര്‍ത്തായി റാലി


നാടെങ്ങും നബിദിനാഘോഷം; നിറചാര്‍ത്തായി റാലി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Religion, Top-Headlines, Celebration, Celebrating Nabidhinam

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia