ധാര്‍മിക മൂല്യങ്ങളും, മാനവിക സംസ്‌കാരവും അത്യന്തം അപകടകരമായ അവസ്ഥയിൽ: ഖുത്ബുസ്സമാന്‍
Feb 28, 2017, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 28.02.2017) കാലഘട്ടങ്ങളിലൂടെ മനുഷ്യന്‍ ആര്‍ജിച്ചു വന്നിരുന്ന ഉന്നതമായ ധാര്‍മിക മൂല്യങ്ങളും, മാനവിക സംസ്‌കാരവും അത്യന്തം അപകടകരമായ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നുവെന്ന് ഗൗസിയ സുന്നി ജംഇയ്യത്തുൽ ഉലമ ചെയര്‍മാന്‍, ഖുത്ബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി അഭിപ്രായപ്പെട്ടു. 'ഖുത്ബുസ്സമാന്‍ കാലഘട്ടത്തിന്റെ മുഹിയിദ്ദീന്‍' എന്ന പ്രമേയത്തില്‍ ഗൗസിയ സുന്നി ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട്ട് സംഘടിപ്പിച്ച സ്വീകരണം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളവല്‍ക്കരണവും സാങ്കേതിക വിദ്യകളുടെ കുതിച്ചുകയറ്റവും സാമ്പത്തിക അവബോധവും ലോകത്തെ മുന്നോട്ട് നയിക്കേണ്ടതിന് പകരം അത്യന്തം സ്വാര്‍ത്ഥത നിറഞ്ഞ വിവിധ അസമത്വത്തിന്റെ കോളനികളായി ലോകത്തെ മാറ്റിയിരിക്കുന്നു. സോഷ്യല്‍ മീഡിയകളും, ടെക്‌നോളജിയും ഉപയോഗിക്കുന്നിടത്ത് നാം വികസിത ലോകത്തോടൊപ്പം ആണെന്നഭിമാനിക്കുമ്പോള്‍ തന്നെ നമ്മുടെ ലോക യുവത തികഞ്ഞ ആശയ ദാരിദ്ര്യത്തിലും കൃത്രിമ ലോകത്തിന്റെ സൃഷ്ടിപ്പിലുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക നീതിന്യായ വ്യവസ്ഥകളെ തകിടം മറിക്കുന്ന നന്മയില്ലാത്ത ഭരണാധികാരികളും വ്യഭിചാരത്തെയും, സ്വവര്‍ഗരതിയെയും ആദര്‍ശവല്‍ക്കരിക്കുന്ന മാധ്യമങ്ങളും സദാചാര സമൂഹത്തെ സൃഷ്ടിക്കുകയല്ല മറിച്ച് ഇബ് ലീസിന്റെ ആധിപത്യത്തിന് നേതൃത്വം കൊടുക്കുകയാണ് ചെയ്യുന്നത്. ഈ കാലഘട്ടത്തിലാണ് 'ക്ഷേമലോകം മോക്ഷ ജീവിതം' എന്ന പ്രമേയത്തിന്റെ പ്രസക്തിയേറുന്നത്.
പണ്ഡിത സംഘടനകളും, ഭരണ നേതാക്കളും ചേര്‍ന്ന് ഇബ്ലീസിന് കുടപിടിക്കുന്നതിന് പകരം തൗഹീദിന്റെ സൂഫി മാര്‍ഗത്തിലേക്ക് ഒരു പുതിയ ക്ഷേമ ലോകത്തിലൂടെ മോക്ഷ ജീവിതത്തിലേക്ക് കടന്നുവരുവാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ആഹ്വാനം ചെയ്തു. ഭൂമിയുടെ മുഴുവന്‍ അനുഗ്രഹമായ തിരുപ്രകാശത്തിന്റെ സാക്ഷ്യമാണ് നിങ്ങളോട് ഈ ആഹ്വാനം ചെയ്യുന്നതെന്നും, ആത്മീയ ലോകത്തിലെ നാല് മഹാഗുരുവാര്യന്മാരും ഈ ആഹ്വാനത്തില്‍ പങ്കുചേരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഖുത്ബുസ്സമാന്റെ ഖലീഫ ശൈഖ് സയ്യിദ് പൂക്കോയ തങ്ങള്‍ ഇയ്യാട് അധ്യക്ഷത വഹിച്ചു. മുശാവറ മെമ്പര്‍മാരായ ശൈഖ് ഫള്‌ലുല്ല ഫൈസി പ്രമേയ പ്രഭാഷണവും ശൈഖ് അബ്ബാസ് ഫൈസി വഴിക്കടവ് മുഖ്യപ്രഭാഷണവും നടത്തി. ഗൗസിയ സുന്നി ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് ശൈഖ് അബ്ദുല്‍ റഹീം മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി ശൈഖ് മുഹമ്മദ് ഇസ്മാഈല്‍ മുസ്ലിയാര്‍, ശൈഖ് ഹുസൈന്‍ അല്‍ഖാസിമി കൊടുവള്ളി, ശൈഖ് കൊടുവള്ളി അബ്ദുല്‍ ഖാദര്‍, ശൈഖ് ഹുസൈന്‍ കോയ തങ്ങള്‍ തിരുവനന്തപുരം, ശൈഖ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഇയ്യാട്, ഡോ. ശൈഖ് അബ്ദുല്‍ ഹക്കീം തങ്ങള്‍ ലക്ഷദ്വീപ്, ശൈഖ് മുഹിയുദ്ദീന്‍ ബാഖവി ആലുവ, ശൈഖ് അബ്ദുര്‍ റസാഖ് സഖാഫി മംഗളൂരു, അബൂബക്കര്‍ സഅദി മക്ക, അബ്ദുല്‍ മജീദ് ഹുദവി മലപ്പുറം, ശൈഖ് അബ്ദുര്‍ റഹ് മാന്‍ ബാഖവി പൂനെ, ഹംസ ഫൈസി തലപ്പാടി, അബ്ദുല്‍ ജബ്ബാര്‍ ജീലാനി എറണാകുളം, ഹാഷിം മന്നാനി തിരുവനന്തപുരം, മുസ്തഫ മന്നാനി മഞ്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
ജീലാനി സ്റ്റഡി സെന്റര്‍ സ്റ്റേറ്റ് സെക്രട്ടറി ശരീഫ് താമരശ്ശേരി സ്വാഗതവും ജില്ലാ സെക്രട്ടറി അബ്ദുര്‍ റസാഖ് കാസര്‍കോട് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Programme, Inauguration, Reception, Religion, Quthubuzzaman.