city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖുതുബുസ്സമാന്‍; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 21/02/2017) ഫെബ്രുവരി 28 ന് ചൊവ്വാഴ്ച്ച നടക്കുന്ന 'ഖുത്ബുസ്സമാന്‍ കാസര്‍കോട്' പരിപാടിയുടെ സ്വാഗത സംഗം ഓഫീസ് ഉദ്ഘാടനം ചെയ്തു. ജീലാനി സ്റ്റഡി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷരീഫ് താമരശ്ശേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ സുപ്രധാനമായതും ഇസ്ലാം കാര്യങ്ങളില്‍ ഒന്നാമത്തേതുമായ കലിമത്തു തൗഹീദിന്റെ പ്രാധാന്യവും പ്രവര്‍ത്തനവും സമുദായത്തെ പഠിപ്പിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കുന്ന പണ്ഡിത സഭകള്‍ കടുത്ത കുറ്റകരമായ മൗനം അവലംഭിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്ലാം കാര്യങ്ങള്‍ അനുഷ്ടിക്കാനുള്ള അഥവാ ചെയ്യാനുള്ള കര്‍മ്മമാണ്, ഈമാന്‍ കാര്യങ്ങള്‍ വിശ്വസിക്കാനുള്ളതും. പതിനായിരക്കണക്കിന് സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ തങ്ങളുടെ സ്ഥാപനത്തില്‍നിന്നും പുറത്ത് വരുന്നവര്‍ക്ക് ഇസ്ലാം കാര്യത്തിലെ ഒന്നാമത്തേതിന്റെ അനുഷ്ടാനം എങ്ങനെ എന്നും ഏത് വിധത്തിലെന്നും എപ്പോഴെന്നും പഠിപ്പിച്ചിട്ടുണ്ടോ എന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. സംഘടനാ വാശി ഒഴിവാക്കി ഈ സത്യം ഉള്‍കൊള്ളാനും പ്രായോഗികമായി ഈ അനുഷ്ടാനം നിര്‍വഹിക്കാനും സമൂഹത്തെ പാകപ്പെടുത്തി കൊണ്ടിരിക്കുന്ന ഖുത്ബുസ്സമാന്റെ ദൗത്യനിര്‍വഹണത്തിലേക്ക് ശ്രദ്ധതിരിക്കാനും അത് ഉള്‍കൊണ്ട് വിജയത്തിന്റെ വഴിയിലേക്ക് കടന്ന് വരാനും തയ്യാറാവണമെന്നും ജീലാനി സ്റ്റഡി സെന്റര്‍ സെക്രട്ടറി പറഞ്ഞു.

സയ്യിദ് പൂക്കോയ തങ്ങള്‍ ഇയ്യാട്, സൈനുല്‍ ആബിദീന്‍ തങ്ങള്‍, അബ്ബാസ് ഫൈസി വഴിക്കടവ്, ഇട്ടികുളം തങ്ങള്‍, ആറ്റക്കോയ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
ഖുതുബുസ്സമാന്‍; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Keywords:  Kasaragod, Kerala, inauguration, Office, Religion, Quthubussaman, Quthubussaman reception committee office inaugurated.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia