ജാമിദ ടീച്ചര്‍ ജുമുഅ നിസ്കാരത്തിന് നേതൃത്വം നല്കിയ സംഭവം: ദയവായി ടീച്ചര്‍ ഇസ്ലാമിന്റെ പേരും വേഷവും ഉപയോഗിക്കരുതെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
Jan 26, 2018, 20:12 IST
മലപ്പുറം: (www.kasargodvartha.com 24.01.2018) ജുമുഅ നിസ്കാരത്തില്‍ പുരുഷന്മാര്ക്ക് നേതൃത്വം നല്കിയ സ്ത്രീക്ക് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. മലപ്പുറം വണ്ടൂര്‍ ചെറുകോടുള്ള ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജാമിദ ടീച്ചറെയാണ് ജുമുഅ ഖുതുബയ്ക്കും നിസ്കാരത്തിനും നേതൃത്വം നല്‍കിയതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിടുന്നത്. ചേകന്നൂര്‍ മൗലവി തുടക്കം കുറിച്ച ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ജുമുഅ നമസ്കാരത്തിലാണ് പുരുഷന്മാര് ജാമിദ ടീച്ചറെ പിന്തുടര്ന്ന് നിസ്കരിച്ചത്.
ഇനി എല്ലാ വെള്ളിയാഴ്ചകളിലും പ്രാര്‍ത്ഥനകള്‍ക്ക് സ്ത്രീകള്‍ നേതൃത്വം നല്‍കുമെന്നും വിശ്വാസ ആചാരങ്ങള്‍ ആണിനും പെണ്ണിനും ഒരുപോലെയാണെന്നും പ്രത്യേക വേര്‍തിരിവ് ഖുര്ആനിലില്ലെന്നുമാണ് ജാമിദ ടീച്ചറുടെ വാദം. ഖുര്‍ആനില്‍ പറയുന്നത് പോലെയാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നതെന്നും ജാമിദ ടീച്ചര്‍ അവകാശപ്പെടുന്നു.
ലോക മുസ്ലിംകള് അഞ്ച് നേരം നിസ്കരിക്കുമ്പോള്‍ ചേകന്നൂരിന്റെ സംഘടനയില്‍പെട്ടവര്‍ക്ക് മൂന്ന് നേരം മാത്രമേ നിസ്കാരമുള്ളൂവെന്നും വിമര്‍ശനമുയരുന്നുണ്ട്. ഇസ്ലാമിന്റെ ആചാരനുഷ്ഠാനങ്ങളെ മൊത്തത്തില്‍ തകര്‍ത്ത് പുതിയൊരു വിശ്വാസ രീതി പിന്തുടരുമ്പോള് അതിന് ഇസ്ലാമിന്റെ പേരും ഇസ്ലാം പറഞ്ഞ രീതിയിലുള്ള വേഷവും ധരിക്കേണ്ടതുണ്ടോ എന്നും സോഷ്യല്‍ മീഡിയയിലൂടെ പലരും ചോദിക്കുന്നു.
സ്ത്രീകള്‍ ഏതെങ്കിലും ചടങ്ങിന് നേതൃത്വം നല്‍കിയതിന്റെ പേരിലല്ല വിമര്‍ശനമെന്നും വിശ്വാസപരമായ കാര്യമായതിനാല്‍ അതിനെ ഇസ്ലാമിന്റെ ലേബലില്‍ അവതരിപ്പിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനും മറ്റും വഴിയൊരുക്കുമെന്നത് കൊണ്ടുമാത്രമാണ് വിമര്‍ശിക്കേണ്ടി വരുന്നതെന്നും വിമര്‍ശകര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Malappuram, Religion, Social-medea, Malayalam, Top headline, women-becomes-imama-for-men-at-jumua
< !- START disable copy paste -->