city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വര്‍ഗീയതക്കെതിരെ മത നിരപേക്ഷ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തണം: വിസ്ഡം ജില്ലാ പ്രതിനിധി സംഗമം

കാസര്‍കോട്: (www.kasargodvartha.com 18.09.2017) ജനങ്ങളെ ഭിന്നിപ്പിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ മതേതര കക്ഷികളുടെ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തണമെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ സംഘടിപ്പിച്ച മുജാഹിദ് ജില്ലാ പ്രതിനിധി സംഗമം ആവശ്യപ്പെട്ടു. ഭരണഘടനാപരമായ മൗലികാവകാശങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും ധ്വംസിക്കുകയും ആള്‍ക്കൂട്ട അക്രമങ്ങളിലൂടെ ഭീതി പരത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് അക്രമണ അജണ്ടയെ കേരളത്തിലെ മതനിരപേക്ഷ സമൂഹം ചെറുത്ത് തോല്‍പിക്കണം.

വര്‍ഗീയതക്കെതിരെ മത നിരപേക്ഷ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തണം: വിസ്ഡം ജില്ലാ പ്രതിനിധി സംഗമം

സംഗമം വിസ്ഡം സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ടി കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. എം മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ബഷീര്‍ കൊമ്പനടുക്കം, റഷീദ് അണങ്കൂര്‍, അനീസ് മദനി എന്നിവര്‍ പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുല്‍ സത്താര്‍ കാഞ്ഞങ്ങാട്, ഹസന്‍ അന്‍സാരി രൂപരേഖ അവതരിപ്പിച്ചു. ഐ എസ് എം ജില്ലാ പ്രസിഡന്റ് നൂറുല്‍ ഇംതിയാസ് നായന്മാര്‍മൂല, സുല്‍ഫിക്കര്‍ പള്ളിക്കര, സഫ് വാന്‍ പാലോത്ത്, ശരീഫ് തളങ്കര, മുജീബ് റഹ് മാന്‍ സ്വലാഹി,അബ്ദുര്‍ റഹ് മാന്‍ പരവനടുക്കം, ഫഹും മുബാറക്ക് എന്നിവര്‍ സംസാരിച്ചു.

Keywords : Conference, Inauguration, Mujahid, Religion, Wisdom, Programme, Kasaragod, Wisdom leaders meet conducted. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia