Mujahid Conference | മുജാഹിദ് ജില്ലാ ആദര്‍ശ സമ്മേളനം ജനുവരി 30 ന് ഉപ്പളയില്‍

● 'ഇസ്ലാമിന്റെ അടിസ്ഥാന ആദര്‍ശം സമൂഹ സമക്ഷം അവതരിപ്പിക്കും.'
● 'ആത്മീയവും വിശ്വാസപരവുമായ താല്പര്യങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ബോധവല്‍ക്കരണം.'
● സമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ നടന്നു.
കാസര്‍കോട്: (KasargodVartha) വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആദര്‍ശ സമ്മേളനം 2025 ജനുവരി 26 ഞായറാഴ്ച ഉപ്പള മണ്ണംകുഴി മൈതാനിയില്‍വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകുന്നേരം 4.30 ന് സമ്മേളനത്തിന് തുടക്കമാകും. എ.കെ.എം അഷ്‌റഫ് എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ അബൂബക്കര്‍ ഉപ്പള അധ്യക്ഷത വഹിക്കും. ഷെയ്ഖ് യാക്കൂബ് ജമാഇ, സി.പി സലീം, ശരീഫ് കാര എന്നിവര്‍ പ്രഭാഷണം നടത്തും.
ഹുസൈന്‍ സലഫി ഷാര്‍ജ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. വിസ്ഡം ജില്ലാ പ്രസിഡന്റ് ബഷീര്‍ കൊമ്പനടുക്കം, കര്‍ണാടക സലഫി അസോസിയേഷന്‍ പ്രസിഡന്റ് ഡോ: ഹാഫിസ് സ്വലാഹി, ആരിഫ് കടമ്പാര്‍, അബൂതമാം ഉപ്പള, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി അനീസ് മദനി, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ പ്രസിഡന്റ് യാസിര്‍ അല്‍ ഹികമി, വിസ്ഡം ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ കാഞ്ഞങ്ങാട്, അബ്ദുല്‍ ഹക്കീം ചെറുവത്തൂര്‍ എന്നിവര്‍ പ്രസംഗിക്കും.
ഇസ്ലാമിന്റെ അടിസ്ഥാന ആദര്‍ശം സമൂഹ സമക്ഷം അവതരിപ്പിക്കുകയും സമൂഹത്തിന്റെ ആത്മീയവും വിശ്വാസപരവുമായ താല്പര്യങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ബോധവല്‍ക്കരണവുമാണ് സമ്മേളന ലക്ഷ്യമെന്നും സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന വിവാഹ ആഭാസങ്ങള്‍ക്കെതിരെയും ലഹരി ഉപയോഗം അടക്കമുള്ള സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള ബോധവത്ക്കരണവും സമ്മേളനത്തില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ നടന്നു. ഞായറാഴ്ച നടന്ന ഡോര്‍ റ്റു ഡോര്‍ പരിപാടിയില്‍ നിരവധി ആളുകളെ സമ്മേളനത്തിലേക്ക് നേരിട്ട് ക്ഷണിച്ചു. നഗരങ്ങള്‍ കേന്ദ്രീകരിച്ച് ലഘുലേഖകള്‍ വിതരണം ചെയ്തു. രണ്ട് സന്ദേശ വാഹന യാത്രകള്‍ നടന്നു വരുന്നു. കുടുംബ സംഗമങ്ങളും അയല്‍ക്കൂട്ടങ്ങളും മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് വനിതാ സംഗമങ്ങളും ബാല സമ്മേളനങ്ങളും സംഘടിപ്പിച്ചു. വിവിധ സ്ഥലങ്ങളില്‍ പൊതു പ്രഭാഷണ പരിപാടികളും നടന്നു. സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ അബൂബക്കര്‍ ഉപ്പള, വിസ്ഡം ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് തളങ്കര, അനീസ് മദനി കൊമ്പനടുക്കം, മുഹമ്മദ് അലി അരിമല, നാസിര്‍ മല്ലം തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Wisdom Islamic Organization is organizing an annual conference in Uppala, Kasargod on January 30th. The conference aims to promote Islamic ideals and address societal issues.
#IslamicConference #Kasargod #WisdomIslamicOrganization #CommunityGathering