Book | റമദാന്‍ വസന്തം - 2024: അറിവ് 24
* 15, 16 നൂറ്റാണ്ടുകളിലെ കേരളത്തിന്റെ സാമൂഹിക ജീവിതത്തെ കുറിച്ച് വിവരിക്കുന്ന ലോകപ്രശസ്തമായ അറബി ഗ്രന്ഥമാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍.
* കേരളത്തിലെ ഇസ്‌ലാമിൻ്റെ ആദ്യകാല ചരിത്രവും പോർച്ചുഗീസുകാരുടെ ആഗമനവുമാണ് പ്രതിപാദിക്കുന്നത്.
(KasargodVartha) അറിവ് 24 (04.04.2024): കേരളത്തിന്റെ ആദ്യ ആധികാരിക ചരിത്ര ഗ്രന്ഥമായി കണക്കാക്കുന്ന 'തുഹ്ഫത്തുല്‍ മുജാഹിദീന്‍' രചിച്ചത് ആരാണ്?
തുഹ്ഫത്തുല്‍ മുജാഹിദീന്‍
15, 16 നൂറ്റാണ്ടുകളിലെ കേരളത്തിന്റെ സാമൂഹിക ജീവിതത്തെ കുറിച്ച് വിവരിക്കുന്ന ലോകപ്രശസ്തമായ അറബി ഗ്രന്ഥമാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍. പതിനാറാം നൂറ്റാണ്ടിലാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടത്. കേരളത്തിലെ ഇസ്‌ലാമിൻ്റെ ആദ്യകാല ചരിത്രവും പോർച്ചുഗീസുകാരുടെ ആഗമനവുമാണ് പ്രതിപാദിക്കുന്നത്. വിദേശങ്ങളിലടക്കം 38 ഭാഷകളില്‍ ഇതിന്റെ പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'തുഹ്ഫത്തുല്‍ മുജാഹിദിന്‍ ഫീ ബഅസി അഖ്ബാരില്‍ ബുര്‍ത്തുഖാലിയ്യിന്‍' എന്നാണ് അറബിയില്‍ എഴുതിയ പുസ്തകത്തിന്റെ നാമം. 1498 മുതല്‍ 1583 വരെ മലബാറില്‍ നടന്ന പോര്‍ച്ചുഗീസ് ആക്രമങ്ങളുടെയും അവക്കെതിരില്‍ സാമൂതിരിയും കുഞ്ഞാലിമരക്കാര്‍മാരുമടങ്ങുന്ന മുസ്‌ലിം പോരാളികളും നടത്തിയ പ്രതിരോധത്തിന്റെയും പ്രത്യാക്രമങ്ങളുടെയും ചരിത്രം ഇതില്‍ വിശദമായി വിവരിച്ചിരിക്കുന്നു.
അറിവ് - 24
-----------------------------------------
ഉത്തരം: സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍
വിജയി: മറിയം ശാസിയ (Mariyam Shaziya - Facebook)
---------------------------------------
മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി