Elephent Army | റമദാന്‍ വസന്തം - 2024: അറിവ് 25
* അബ്രഹത്ത് എന്ന രാജാവാണ് ആനപ്പടയുമായി രംഗത്തുവന്നത്
* മുഹമ്മദ് നബി ജനിക്കുന്നതിന് 57 വർഷം മുമ്പാണ് സംഭവം നടന്നത്
* കഅ്ബയെ പൊളിച്ചുനീക്കുകയായിരുന്നു ലക്ഷ്യം
(KasargodVartha) അറിവ് 24 (04.04.2024): ആനക്കലഹ സംഭവം വിവരിക്കുന്ന ഖുർആനിലെ അധ്യായം (സൂറത്) ഏതാണ്?
ആനക്കലഹം
ആനക്കലഹം എന്നത് മുഹമ്മദ് നബി ജനിക്കുന്നതിന് 57 വർഷം മുമ്പ് നടന്ന ഒരു ചരിത്ര സംഭവമാണ്. അബീസീനിയയിലെ ചക്രവര്‍ത്തിയായിരുന്ന നജ്ജാശിയുടെ കീഴില്‍ യമന്‍ ഭരിച്ചിരുന്ന അബ്രഹത്ത് എന്ന രാജാവ് മക്കയിലെ കഅ്ബയെ പൊളിച്ചുനീക്കാൻ ആനപ്പടയുമായി രംഗത്തുവരികയും അല്ലാഹ് അവരെ കഠിനമായി ശിക്ഷിച്ചു പരാജയപ്പെടുത്തുകയും, ഖുറൈശികളെയും മക്കാനിവാസികളെയും രക്ഷപ്പെടുത്തുകയും ചെയ്ത സംഭവമാണ് ഇത്.
'അബാബീൽ' എന്നറിയപ്പെടുന്ന പക്ഷികൾ ചുട്ടുപഴുത്ത കല്ലുകൾ കൊണ്ട് സൈന്യത്തെ ആക്രമിക്കുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തു. അബാബീൽ പക്കൽ മൂന്നു കല്ലുകളുണ്ടായിരുന്നു. ഒന്ന് അവയുടെ ചുണ്ടുകളിലും, രണ്ടെണ്ണം വീതം അവയുടെ കാലുകളിലും. അബ്രഹത്തിന്റെ സൈന്യത്തിന് മുകളിൽ ആ കല്ലുകൾ അവർ വർഷിച്ചു. ശരീരത്തിൽ പതിച്ചപ്പോൾ അവരുടെ അവയവങ്ങൾ കഷ്ണങ്ങളായി മുറിഞ്ഞു വീഴാൻ തുടങ്ങി. അങ്ങനെ അവരിൽ ബഹുഭൂരിപക്ഷവും വേദന നിറഞ്ഞ മരണം വരിച്ചു.
അറിവ് - 25
-----------------------------------------
ഉത്തരം: സൂറതുല്‍ ഫീല്‍
വിജയി: ശാനിജ ആബിദ് (Shanija Abidh - Facebook)
---------------------------------------
മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കുംനന്ദി