city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വഖഫ് ബോര്‍ഡ് നിയമനം; മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ആശാവഹമാണെന്ന് സമസ്ത ഏകോപന സമിതി യോഗം; 'പ്രഖ്യാപനം ഉടന്‍ നടപ്പാക്കണം; ഇല്ലെങ്കിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോവും'; പിണറായി വിജയനുമായുള്ള ചർചയിൽ ഉന്നയിച്ചത് ഇക്കാര്യങ്ങൾ

ചേളാരി: (www.kasargodvartha.com 08.12.2021) വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് സമസ്ത നേതാക്കളുമായി നടത്തിയ ചര്‍ചയിൽ സമസ്ത ഉന്നയിച്ച ആവശ്യങ്ങളില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ആശാവഹമാണെന്ന് സമസ്ത ഏകോപന സമിതി യോഗം അറിയിച്ചു. മുസ്ലിം സംഘടനകളുമായി കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടന്‍ നടപ്പാക്കണമെന്നും അല്ലാത്തപക്ഷം മുസ്ലിം സംഘടനകളുമായി കൂടിയാലോചിച്ച് ശക്തമായ നടപടികളുമായി മുന്നോട്ടുപോവുമെന്നും യോഗം പ്രഖ്യാപിച്ചു.
  
വഖഫ് ബോര്‍ഡ് നിയമനം; മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ആശാവഹമാണെന്ന് സമസ്ത ഏകോപന സമിതി യോഗം; 'പ്രഖ്യാപനം ഉടന്‍ നടപ്പാക്കണം; ഇല്ലെങ്കിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോവും'; പിണറായി വിജയനുമായുള്ള ചർചയിൽ ഉന്നയിച്ചത് ഇക്കാര്യങ്ങൾ

സംസ്ഥാന വഖഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള സംസ്ഥാന സര്‍കാര്‍ തീരുമാനം റദ്ദാക്കുക, വഖഫ് ബോര്‍ഡില്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനത്തിന് സ്പെഷ്യല്‍ റിക്രൂട്മെന്റ് ബോര്‍ഡ് രൂപീകരിക്കാവുന്നതാണ്, ഈ ബോര്‍ഡില്‍ കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയും, വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള ഭൂരിപക്ഷം സ്ഥാപനങ്ങളുടെ നടത്തിപ്പുക്കാരുമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പണ്ഡിത പ്രതിനിധികളെ ഉള്‍പെടുത്തുക.

29/03/1965 പ്രകാരമുള്ള വഖഫ് ബോര്‍ഡ് റഗുലേഷന്‍സ് അനുസരിച്ച് വിശ്വാസികളായ മുസ്ലിംകള്‍ക്ക് മാത്രമായിരുന്നു വഖഫ് ബോര്‍ഡില്‍ ജോലി നിയമനം ലഭിക്കാനുള്ള അവസരം ഉണ്ടായിരുന്നത്. ആയത് റദ്ദാക്കികൊണ്ട് കേരള സംസ്ഥാന സര്‍കാര്‍ പിന്നീട് പുറത്തിറക്കിയ ഗവണ്‍മെന്റ് ഓര്‍ഡര്‍ റദ്ദാക്കുകയും വഖഫ് ബോര്‍ഡില്‍ വിശ്വാസികളായ മുസ്ലിംകള്‍ക്ക് മാത്രം ജോലി നിയമനം ലഭിക്കുന്ന സാഹചര്യം ഉറപ്പ് വരുത്തുകയും ചെയ്യുക എന്നീ ആവശ്യങ്ങളാണ് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ചയില്‍ സമസ്ത ഉന്നയിച്ചതെന്ന് ഏകോപന സമിതി യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ നേതാക്കൾ പറഞ്ഞു.

ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഏകോപന സമിതി ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. കണ്‍വീനര്‍ എ ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത ജനറല്‍ സെക്രടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, പി പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എ വി അബ്ദുർ റഹ്‌മാൻ മുസ്ലിയാര്‍, ഡോ. എന്‍ എ എം അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, യു മുഹമ്മദ് ശാഫി ഹാജി, മുസ്ത്വഫ മാസ്റ്റര്‍ മുണ്ടുപാറ, കെ എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍ പങ്കെടുത്തു. കെ മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

Keywords:  Kerala, News, Samastha, Islam, Religion, Pinarayi-Vijayan, Meeting, Government, Waqf Board Appointment; Samastha said announcement made by Chief Minister should be implemented immediately.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia