വേങ്ങാക്കോട്ട് പെരുങ്കളിയാട്ടത്തിന് കളമൊരുങ്ങുന്നു, ആചാരപ്പെരുമയില്‍ നാള്‍മരം മുറിച്ചു
Dec 5, 2017, 13:49 IST
ചെറുവത്തൂര്‍ :(www.kvartha.com 05/12/2017) പെരുങ്കളിയാട്ട മഹോത്സവം നടക്കുന്ന പിലിക്കോട് വേങ്ങാക്കോട്ട് ഭഗവതി ക്ഷേത്രത്തിലേക്ക് ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ നാള്‍മരം മുറിച്ചു. ക്ഷേത്രം കോയ്മയായ കാലിക്കടവ് എരവില്‍ നാറമംഗലത്ത് പത്തായപുരയില്‍ നമ്പി വീട്ടില്‍ നിന്നും കണ്ണംകൈ പാലാട്ട് ഒട്ടു തറവാട്ടില്‍ നിന്നുമാണ് ആചാര പെരുമയില്‍ നാള്‍മരം മുറിച്ചത്.
അരങ്ങില്‍ അടിയന്തിരത്തിനുശേഷം ദേവീദേവന്മാരുടെ പ്രതിപുരുഷന്മാരും വിവിധ കഴകങ്ങളിലെയും ക്ഷേത്രങ്ങളിലെയും ആചാര സ്ഥാനികരും വാല്യക്കാരും സംഘാടക സമിതി ഭാരവാഹികളും നാട്ടുകാരുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ആഘോഷമായാണ് ഇരു തറവാടുകളിലും എത്തിയത്. തുടര്‍ന്ന് നാള്‍മരം വലംവച്ച് മഞ്ഞള്‍ക്കുറി വിതറി. വയലില്‍ കൊല്ലന്‍ കെ.വി ഭാസ്‌കരന്‍ മുഹൂര്‍ത്തം നോക്കി നാള്‍മരത്തിന് കൊത്തിട്ടു. മുറിഞ്ഞുവീണ മരം പാരമ്പര്യ വിശ്വാസ പ്രകാരം നിലംതൊടാതെയാണ് വാദ്യമേളങ്ങളുടെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടെ വാല്യക്കാര്‍ വേങ്ങാക്കോട്ട് ക്ഷേത്രത്തിലെത്തിച്ചത്.
തുടര്‍ന്ന് അന്നദാനവും നടന്നു. പെരുങ്കളായാട്ടത്തിന്റെ സമാപന ദിവസം ക്ഷേത്ര മുറ്റത്ത് 101 മേലേരി തീര്‍ക്കുന്നതിനാണ് നാള്‍മരം മുറിച്ചെടുത്തത്. അന്നേദിവസം പുലര്‍ച്ചെ വേങ്ങാക്കോട്ട് ഭഗവതിയുടെ തിരുമുടി ഉയരുന്നതിന് മുമ്പ് കലവറ വാല്യക്കാര്‍ ക്ഷേത്രക്കുളത്തില്‍ കുളിച്ച് ദേഹശുദ്ധിവരുത്തിയ ശേഷം നൂറ്റൊന്നു മേലേരിയിലൂടെ കനലാട്ടം നടത്തി അഗ്നിശുദ്ധി വരുത്തും. പെരുങ്കളിയാട്ടത്തിന്റെ ഏറെ സവിശേഷമായ ചടങ്ങുകളിലൊന്നാണിത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Cheruvathur, Religion, Festival, Cheruvathoor, Perungaliyattam, Pilicode, Temple, Vengakot is preparing for Perunkaliyatam