city-gold-ad-for-blogger

ചെറിയ തുകയ്ക്ക് ഉംറ സര്‍വ്വീസെന്ന് പറഞ്ഞ് തീര്‍ത്ഥാകരെ വഞ്ചിക്കുന്ന സംഘം സജീവം; തട്ടിപ്പുകള്‍ തിരിച്ചറിയണമെന്ന് കാസര്‍കോട് ട്രാവല്‍ അസോസിയേഷന്‍ ഉംറ കമ്മിറ്റി

കാസര്‍കോട്: (www.kasargodvartha.com 04.09.2019) സൗദി സര്‍ക്കാറിന്റെ പുതിയ നിയമ പ്രകാരം ഉംറ സര്‍വ്വീസില്‍ ഏറെ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണെന്നും എന്നാല്‍ അത് വ്യക്തമാക്കാതെ ചില സംഘങ്ങള്‍ ചെറിയ തുകയ്ക്ക് ഉംറ നടത്താമെന്ന പരസ്യം നല്‍കി തീര്‍ത്ഥാടകരെ വഞ്ചിക്കുന്നത് വ്യാപകമാവുകയാണെന്നും ഇതേകുറിച്ച് ജാഗ്രത വേണമെന്നും കാസര്‍കോട് ട്രാവല്‍ അസോസിയേഷന്‍ ഉംറ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ചെറിയ തുകയ്ക്ക് ഉംറ സര്‍വ്വീസെന്ന് പറഞ്ഞ് തീര്‍ത്ഥാകരെ വഞ്ചിക്കുന്ന സംഘം സജീവം; തട്ടിപ്പുകള്‍ തിരിച്ചറിയണമെന്ന് കാസര്‍കോട് ട്രാവല്‍ അസോസിയേഷന്‍ ഉംറ കമ്മിറ്റി


പുതിയ നിയമ പ്രകാരം സൗദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പാക്കേജില്‍ വിസയോടൊപ്പം തന്നെ അക്കമഡേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തുകയാണ്. ഇതോടെ കാര്യങ്ങള്‍ പഴയപോലെയല്ലാതാവും. ഈ അവസ്ഥയിലും ചെറിയ ചിലവില്‍ ഉംറ എന്ന പരസ്യം നല്‍കി ചില ഗ്രൂപ്പുകളെ തീര്‍ത്ഥാടകരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും ഈ വഞ്ചനയില്‍ ആരും വീണുപോകരുതെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ മനാഫ് നുള്ളിപ്പാടി, മുഹമ്മദ് അബ്ദുല്‍ ഖാദര്‍, നൂറുല്‍ ഹസന്‍, ഷാജഹാന്‍ അല്‍ഫലാഹ്, സി എച്ച് മൊയ്തീന്‍, ഹനീഫ് ഹാജി, ഹംസ സഖാഫി, എസ് എ സുബൈര്‍ എന്നിവര്‍ സംബന്ധിച്ചു.
ചെറിയ തുകയ്ക്ക് ഉംറ സര്‍വ്വീസെന്ന് പറഞ്ഞ് തീര്‍ത്ഥാകരെ വഞ്ചിക്കുന്ന സംഘം സജീവം; തട്ടിപ്പുകള്‍ തിരിച്ചറിയണമെന്ന് കാസര്‍കോട് ട്രാവല്‍ അസോസിയേഷന്‍ ഉംറ കമ്മിറ്റി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Travel-agency-association, Press meet, Religion, Umrah Service for cheap rate; identify the cheating, says by Kasargod Travel Association Umra Committee
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia