city-gold-ad-for-blogger

ഉമീദ് പോർട്ടൽ: വഖഫ് സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണം; കേരള സർക്കാരും വഖഫ് ബോർഡും ഇടപെടണമെന്ന് ആവശ്യം

UMID portal waqf registration demand Kerala
Photo: Special Arrangement

● സാങ്കേതിക തടസ്സം മൂലം ജില്ലയിലെ ബഹുഭൂരിപക്ഷം വഖഫ് സ്ഥാപനങ്ങൾക്കും രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ല.
● അനുകൂലമായ തീരുമാനം ഉണ്ടാക്കാൻ വഖഫ് ട്രിബ്യൂണലിനെ സമീപിക്കണമെന്ന് കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
● മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു.
● എൻ എ നെല്ലിക്കുന്ന് എം എൽ എ, എ കെ എം അഷ്റഫ് എം എൽ എ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

കാസർകോട്: (KasargodVartha) കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം ഉമീദ് പോർട്ടലിൽ വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി അവസാനിച്ച സാഹചര്യത്തിൽ, സമയപരിധി നീട്ടി നൽകാൻ കേരള സർക്കാരും വഖഫ് ബോർഡും ഇടപെടണമെന്ന് കാസർകോട് മുസ്ലിം സംഘടന കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലയിലെ ബഹുഭൂരിപക്ഷം വഖഫ് സ്ഥാപനങ്ങൾക്കും ഉമീദ് പോർട്ടലിൻ്റെ സാങ്കേതിക തടസ്സം മൂലം യഥാസമയം രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വന്നതിനാലാണ് ഈ ആവശ്യം. ഉമീദ് പോർട്ടലിൽ വഖഫ് സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി നീട്ടി കിട്ടാൻ വഖഫ് ട്രിബ്യൂണലിനെ സമീപിച്ച് അനുകൂലമായ തീരുമാനം ഉണ്ടാക്കാൻ കേരള സർക്കാരും വഖഫ് ബോർഡും അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ എ അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു. സി ടി അഹമ്മദലി, എൻ എ നെല്ലിക്കുന്ന് എം എൽ എ, എ കെ എം അഷ്റഫ് എം എൽ എ, സിദ്ദീഖ് നദ്‌വി ചേരൂർ, കെ അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, ആരിഫ് കാപ്പിൽ, എ പി പി കുഞ്ഞഹമ്മദ് ഹാജി, നൂറുൽ ഇംതിയാസ് സി എ, അബൂബക്കർ സിദ്ദീഖ് എ എം, സൈനുദ്ദീൻ എ പി, ഹാഷിം കൊല്ലമ്പാടി, ഇബ്രാഹിം കെ പി, പി എം മുനീർ ഹാജി, എ എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള എന്നിവർ പ്രസംഗിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.

Article Summary: Kasaragod Muslim organizations urge Kerala Government and Waqf Board to extend UMID Portal registration deadline.

#Waqf #UMIDPortal #KeralaGovernment #Kasargod #WaqfBoard

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia