city-gold-ad-for-blogger

യു എം ഉസ്താദിന് കണ്ണീരിൽ കുതിർന്ന വിട; ആയിരങ്ങളുടെ സാന്നിധ്യത്തിൽ മൊഗ്രാൽ കടപ്പുറത്ത് ഖബറടക്കം; ജനാസ നിസ്‌കാരത്തിന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകി

Funeral procession and Janaza prayer of UM Abdul Rahman Musliyar in Kasaragod
Photo: Special Arrangement

● ചട്ടഞ്ചാൽ എം.ഐ.സിയിലും മൊഗ്രാലിലെ വീട്ടിലും മയ്യിത്ത് പൊതുദർശനത്തിന് വെച്ചു.
● കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർണ്ണാടകയിൽ നിന്നും ജനസാഗരം ഒഴുകിയെത്തി.
● പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ അടക്കമുള്ള പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു.
● രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാർ തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ സംബന്ധിച്ചു.
● ദീർഘകാലം മലബാർ ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.

കാസർകോട്: (KasargodVartha) അന്തരിച്ച സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റും മലബാർ ഇസ്ലാമിക് കോംപ്ലക്സ് (എംഐസി) സ്ഥാപക ജനറൽ സെക്രട്ടറിയുമായ യു.എം അബ്ദുറഹ്‌മാൻ മൗലവിക്ക് (86) നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. തിങ്കളാഴ്ച വൈകിട്ടോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മയ്യിത്ത് ഖബറടക്കി.

തിങ്കളാഴ്ച രാവിലെ മരണപ്പെട്ട അദ്ദേഹത്തിന്റെ മയ്യിത്ത് മൊഗ്രാൽ കടവത്തെ വീട്ടിലും, ദീർഘകാലം അദ്ദേഹം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക് കോംപ്ലക്സിലും പൊതുദർശനത്തിന് വെച്ചിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കർണ്ണാടകയിൽ നിന്നും ആയിരക്കണക്കിന് പണ്ഡിതന്മാരും വിദ്യാർത്ഥികളും പൊതുജനങ്ങളുമാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയത്.

ജിഫ്രി തങ്ങളുടെ നേതൃത്വം

 വൈകിട്ട് നടന്ന പ്രധാന ജനാസ നിസ്‌കാരത്തിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകി. ജനത്തിരക്ക് കാരണം പല ഘട്ടങ്ങളിലായാണ് ജനാസ നിസ്‌കാരം നടന്നത്. പാണക്കാട് സയ്യിദ്  മുഈനലി ശിഹാബ് തങ്ങൾ, ബംബ്രാണ അബ്ദുൽ ഖാദർ ഖാസിമി, അബ്ദുസലാം ദാരിമി ആലംപാടി, ശരീഫ് ബാഖവി വേശാല, ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, അബ്ദുൽ ഖാദർ മദനി പള്ളങ്കോട്, അബ്ബാസ് ഫൈസി പുത്തിഗെ, താഹ ജിഫ്രി തങ്ങൾ, എൻ.പി.എം ജലാൽ തങ്ങൾ, മൊയ്തു മൗലവി തുടങ്ങിയ പ്രമുഖരും വിവിധ സമയങ്ങളിൽ ജനാസ നിസ്‌കാരത്തിന് നേതൃത്വം നൽകി.

Funeral procession and Janaza prayer of UM Abdul Rahman Musliyar in Kasaragod

അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ 

സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള പ്രമുഖർ മയ്യിത്ത് സന്ദർശിച്ചു. പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ, സമസ്ത സെക്രട്ടറിമാരായ എം.ടി അബ്ദുല്ല മൗലവി, ഉമർ ഫൈസി മുക്കം, കേന്ദ്ര മുശാവറ അംഗം ബംബ്രാണ അബ്ദുൽ ഖാദർ ഖാസിമി, ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് മുസ്ലിയാർ അൽഅഹ്‌സരി, ജനറൽ സെക്രട്ടറി അബ്ദുസലാം ദാരിമി ആലംപാടി, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ് എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.

കൂടാതെ, ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, കെ.എസ് അലി തങ്ങൾ കുമ്പോൽ, സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ, സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, കെ.പി.പി തങ്ങൾ, ശുഹൈബ് തങ്ങൾ, സുപ്രഭാതം ഡയരക്ടർ സി.പി ഇഖ്ബാൽ, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ പഞ്ചായത്ത് അംഗം പി.ബി ഷഫീഖ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

Funeral procession and Janaza prayer of UM Abdul Rahman Musliyar in Kasaragod

സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കളായ കെ.ടി അബ്ദുല്ല ഫൈസി, ചെങ്കള അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ്‌വി ചേരൂർ, അബ്ദുൽ ഖാദർ മദനി, മൊയ്തു നിസാമി കാലടി, കുണിയ ഇബ്രാഹിം ഹാജി, അബ്ബാസ് ഫൈസി, താജുദ്ദീൻ ദാരിമി, അബൂബക്കർ സാലൂദ് നിസാമി, ഹാരിസ് ഹസനി, അഷ്‌റഫ് അസ്‌നവി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പി.എസ് ഇബ്രാഹിം ഫൈസി, സെക്രട്ടറി ഹംസ ഹാജി, ട്രഷറർ മുബാറക് ഹസൈനാർ ഹാജി, മദ്‌റസാ മാനേജ്‌മെന്റ് ഭാരവാഹികളായ എം.എസ് തങ്ങൾ മദനി, റഷീദ് ബെളിഞ്ചം, സി.എം അബ്ദുൽ ഖാദർ ഹാജി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ട്രഷറർ ഇർഷാദ് ഹുദവി ബെദിര എന്നിവരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

യു.എം ഉസ്താദിന്റെ വിയോഗത്തിൽ പ്രാർത്ഥനകളോടെ ഈ വാർത്ത ഷെയർ ചെയ്യൂ. 

Article Summary: Samastha Vice President UM Abdul Rahman Musliyar was laid to rest at Mogral beach in Kasaragod with state-wide honors and a massive funeral procession.

#UMUsthad #Samastha #Kasaragod #Mogral #JifriThangal #Obituary #MIC

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia