city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉള്ളാൾ ഉറൂസ്: 24 ന് തുടക്കം; ഉദ്ഘാടന സമ്മേളനത്തിൽ കാന്തപുരവും ജിഫ്രി തങ്ങളും ഒരുമിച്ച്; മന്ത്രിമാരും നേതാക്കളും സംബന്ധിക്കും; വിപുലമായ പരിപാടികൾ

 Decorated Ullal Dargah premises for Sayyid Madani Uroos 2025
KasargodVartha Photo

● 400 വർഷം പഴക്കമുള്ള സയ്യിദ് മദനി തങ്ങളുടെ ഓർമ്മക്കായാണ് ഉറൂസ്.
● വിവിധ വൈജ്ഞാനിക, സാംസ്കാരിക, ആത്മീയ പരിപാടികൾ നടക്കും.
● കേരളം, കർണാടകം എന്നിവിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ എത്തും.
● സയ്യിദ് മദനി ഗ്രാന്റ് മസ്ജിദിന് ശിലാസ്ഥാപനം നടത്തും.

മംഗലാപുരം: (KasargodVartha) ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ഉള്ളാൾ സയ്യിദ് മുഹമ്മദ് ശരീഫുൽ മദനി 432-ാം വാർഷികവും 22-ാം പഞ്ചവാർഷിക ഉറൂസ് മുബാറകിനും 2025 ഏപ്രിൽ 24 ന് തുടക്കമാകും. മെയ് 18 വരെ നീണ്ടുനിൽക്കുന്ന പരിപാടികളിൽ പ്രമുഖ പണ്ഡിതരും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും സംബന്ധിക്കുമെന്ന് ദർഗ്ഗ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 

24 ന് വൈകീട്ട് ഉള്ളാൾ ഖാസിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. വിവിധ പരിപാടികളിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, സ്പീക്കർ യു ടി ഖാദർ, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫി, അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി തുടങ്ങിയവർ സംബന്ധിക്കും.

ഇന്ത്യയിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമായ ഉള്ളാളിലെ ഉറൂസിന് കേരള-കർണാടക സംസ്ഥാനങ്ങൾക്ക് പുറമെ ഇന്ത്യയുടെ മറ്റ് കേന്ദ്രങ്ങളിൽ നിന്നുമായി ദിനംപ്രതി പതിനായിരങ്ങളാണ് സംഗമിക്കുന്നത്. ഉള്ളാളിൽ അന്ത്യവിശ്രമം കൊള്ളുന്ന ഖുതുബുസ്സമാൻ സയ്യിദ് മുഹമ്മദ് ശരീഫുൽ മദനി (റ) തങ്ങൾ 400 വർഷങ്ങൾക്കു മുമ്പ് മദീനയിൽ നിന്നുമാണ് ഉള്ളാളിലെത്തിയത്. ഉള്ളാളിലും പരിസര പ്രദേശങ്ങളിലും ഇസ്ലാമിക പ്രബോധനം നടത്തിയ മദനി തങ്ങൾ ജനഹൃദയങ്ങൾ കീഴടക്കി.

സയ്യിദ് മദനി തങ്ങളുടെ നാമധേയത്തിൽ നിരവധി വൈജ്ഞാനിക, സാംസ്കാരിക, ആത്മീയ കേന്ദ്രങ്ങൾ ഉള്ളാളിലും പരിസരങ്ങളിലുമായി പ്രവർത്തിക്കുന്നുണ്ട്. ദർഗ്ഗാ കമ്മിറ്റിക്ക് കീഴിൽ ശരീഅത്ത് കോളേജ്, ഹിഫ്‌ളുൽ ഖുർആൻ കോളേജ്, സയ്യിദ് മദനി ഹയർ സെക്കണ്ടറി സ്കൂൾ, ആശുപത്രി, മദ്‌റസകൾ, പള്ളികൾ എന്നിവ പ്രവർത്തിച്ചു വരുന്നു. ആയിരത്തിലേറെ വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നു. നിരവധി പണ്ഡിതർ സമൂഹത്തിൽ വ്യത്യസ്ത തലങ്ങളിൽ സേവനം ചെയ്യുന്നുണ്ട്.

സയ്യിദ് മദനി തങ്ങളുടെ സ്മരണക്കായി നടത്തി വരുന്ന പഞ്ചവത്സര ഉറൂസ് മുബാറകിന്റെ ഭാഗമായി മഖാം സിയാറത്ത്, ദിക്‌റ് മജ്‌ലിസ്, ഉദ്ഘാടന സെഷൻ, മദനി മൗലിദ് സദസ്സ്, മദനി സംഗമം, സയ്യിദ് മദനി ഗ്രാന്റ് മസ്ജിദ് ശിലാസ്ഥാപനം, സ്റ്റുഡൻസ് സമ്മിറ്റ്, ആദരിക്കൽ ചടങ്ങ്, താജുൽ ഉലമ സയ്യിദ് അബ്ദുറഹ്‌മാൻ അൽ ബുഖാരി & കൂറാ തങ്ങൾ അനുസ്മരണം, പ്രവാസി പ്രതിനിധി സമ്മേളനം, ശരീഅത്ത് കോളേജ് & ഹിഫ്‌ളുൽ ഖുർആൻ കോളേജ് പ്രോഗ്രാം, അൽ കനഫ് അലുംനി സംഗമം, സയ്യിദ് മദനി നാഷണൽ പീസ് കോൺഫറൻസ്, നഅ്‌തേ ശരീഫ്, ബുർദ്ദാസ്വാദനം, മുഅല്ലിം സമ്മേളനം, സനദ് ദാനം, ദഅവാ കോളേജ് കോൺഫറൻസ്, മതപ്രഭാഷണം, സമാപന സംഗമം, സാമൂഹിക രാഷ്ട്രീയ മഹാ സംഗമം, സന്തൽ, അദാനം എന്നീ പരിപാടികൾ നടക്കും.

വാർത്ത സമ്മേളനത്തിൽ ഉള്ളാൾ ദർഗ്ഗ കമ്മിറ്റി പ്രസിഡന്റ് ഹനീഫ ഹാജി, വൈസ് പ്രസിഡന്റ് യു എം അഷ്‌റഫ് അഹ്‌മദ്, ജനറൽ സെക്രട്ടറി ശിഹാബുദ്ദീൻ സഖാഫി, ഫിനാൻസ് സെക്രട്ടറി നാദിമുർ റഹ്‌മാൻ, മദനി കന്തൽ സൂപ്പി മദനി എന്നിവർ സംബന്ധിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.

Summary: The 432nd annual and 22nd quinquennial Ullal Uroos Mubarak of Sayyid Muhammad Shareeful Madani will begin on April 24th and continue until May 18th. The inauguration will be presided over by Kanthapuram AP Aboobacker Musliyar and inaugurated by Sayyid Muhammad Jifri Muthukkoya Thangal.

#UllalUroos, #SayyidMadani, #Karnataka, #Kerala, #Pilgrimage, #Kanthapuram, #JifriThangal

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia