സി പി എമ്മിന്റേത് വര്‍ഗീയ പ്രചരണം; അഴിമതി ആരോപണം തെളിയിക്കാന്‍ സി പി എമ്മിനെ വെല്ലുവിളിച്ച് യു ഡി എഫ്
Feb 11, 2020, 12:52 IST
ഉദുമ: (www.kasaragodvartha.com 11.02.2020) ഉദുമ ഗ്രാമ പഞ്ചായത്തിലെ ഗുണഭോക്താക്കളായി ഒരു വിഭാഗത്തെ മാത്രം തെരഞ്ഞെടുക്കുന്നുവെന്ന സി പി എം പ്രചരണം അടിസ്ഥാന രഹിതമാണെന്നും ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ വസ്തുതകള്‍ നിരത്തി തെളിയിക്കാന്‍ സി പി എം തയ്യാറാകണമെന്നും വെല്ലുവിളിച്ച് യു ഡി എഫ് രംഗത്ത്.
സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഗ്രാമസഭകളും മറ്റ് സംവിധാനങ്ങളുമാണ് വ്യക്തിഗത ഗുണഭോക്കാക്കളെ തെരഞ്ഞെടുക്കുന്നത്. ദീര്‍ഘകാലം ഗ്രാമപഞ്ചായത്ത് ഭരണം കയ്യാളിയ സി പി എം പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയപ്രചരണം നടത്തുകയാണ്. സംഘ്പരിവാര്‍ മോഡലിലെ നുണ പ്രചരണം ഉദുമയില്‍ വിലപോവില്ലെന്നും യു ഡി എഫ് നേതാക്കള്‍ വ്യക്തമാക്കി.
അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന ഗ്രാമ പഞ്ചായത്ത് ഭരണത്തെ സംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ക്ക് പോലും ആക്ഷേപം ഉന്നയിക്കാന്‍ സാധിച്ചിട്ടില്ല. യു ഡി എഫിലെ പഞ്ചായത്തംഗത്തിന്റെ കെട്ടിട നികുതിയിലെ ക്രമക്കേടെന്ന ആരോപണം വിവരാവകാശ അപേക്ഷയിലെ അവ്യക്തത മൂലമാണെന്ന് വ്യക്തമായിട്ടും വിഷയത്തില്‍ സമരത്തിനിറങ്ങിയത് സി പി എമ്മിന്റെ പാപ്പരത്തമാണ്. വാര്‍ഡ് മെമ്പറുടെ കെട്ടിട നികുതിയില്‍ ക്രമക്കേട് നടന്നെന്ന ആരോപണം തെളിയിക്കാന്‍ സി പി എമ്മിനെ വെല്ലുവിളിക്കുന്നതായും യു ഡി എഫ് നേതാക്കള്‍ അറിയിച്ചു.
Keywords: Uduma, CPM, Religion, UDF, LDF, kasaragod, Kerala, news, Uduma: UDF challenges LDF to prove Allegations < !- START disable copy paste -->