തൃക്കണ്ണാട് ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ശിവജ്യോതി ഭവൻ ഉദ്ഘാടനം ചെയ്തു
● ബ്രഹ്‌മകുമാരി ഗീതാജി കുംട്ട ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
● സി എച്ച് കുഞ്ഞമ്പു എം എൽ എ ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു.
● കെട്ടിടത്തിന് സ്ഥലം നൽകിയ രാജലക്ഷ്മി സുരേന്ദ്രനാഥിന്റെ കുടുംബാംഗങ്ങളെ ആദരിച്ചു.
● ഉദ്ഘാടനത്തിന്റെ ഭാഗമായി രാജയോഗ മെഡിറ്റേഷനും ബ്രഹ്‌മഭോജനവും ഒരുക്കിയിരുന്നു.
● മൗണ്ട് അബു, മൈസൂർ എന്നിവിടങ്ങളിൽ നിന്നുള്ള സീനിയർ രാജയോഗികളും പങ്കെടുത്തു.
തൃക്കണ്ണാട്: (KasargodVartha) പ്രജാപിതാ ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം തൃക്കണ്ണാട് സെന്ററിനായി നിർമിച്ച പുതിയ കെട്ടിടം 'ശിവജ്യോതി ഭവൻ' ഉദ്ഘാടനം ചെയ്തു. ഹുബ്ലി സബ് സോൺ ഡയറക്ടർ രാജയോഗി ബ്രഹ്‌മകുമാർ ബസവരാജ രാജഋഷിയാണ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ബ്രഹ്‌മകുമാരി ഗീതാജി കുംട്ട ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സി എച്ച് കുഞ്ഞമ്പു എം എൽ എ, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രൻ, മലാംകുന്ന് വാർഡ് അംഗം പി ജയസന്ധ്യ, അഡ്വ. കെ ശ്രീകാന്ത്, രാജലക്ഷ്മി സുരേന്ദ്രനാഥ് കോട്ടിക്കുളം, ബി കെ ശിവദാസ് തൃക്കണ്ണാട്, ഉദുമ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി ആർ വിദ്യാസാഗർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. രാജസ്ഥാനിലെ മൗണ്ട് അബുവിലെ രാജയോഗി ബ്രഹ്‌മകുമാർ ധനഞ്ജയ് ഭായ്ജി, മൈസൂർ സീനിയർ രാജയോഗി പ്രാണേഷ് ഭായ്ജി എന്നിവരും സന്നിഹിതരായിരുന്നു.

ബി കെ വിശ്വേശ്വർജി മംഗളൂരു സ്വാഗതവും ബി കെ ആശാജി കാഞ്ഞങ്ങാട് നന്ദിയും രേഖപ്പെടുത്തി. കെട്ടിട നിർമ്മാണത്തിനായി സൗജന്യമായി സ്ഥലം നൽകിയ രാജലക്ഷ്മി സുരേന്ദ്രനാഥിന്റെ കുടുംബാംഗങ്ങളെ വേദിയിൽ ആദരിച്ചു. രാജയോഗിനി ലീലാജി ദാവൺഗരെ പരമാത്മ പരിചയം നൽകിയപ്പോൾ, ബി കെ വിജയലക്ഷ്മി കാസർകോടിന്റെ നേതൃത്വത്തിൽ രാജയോഗ മെഡിറ്റേഷൻ സംഘടിപ്പിച്ചു.
പയ്യന്നൂർ സെന്ററിലെ ബി കെ ശാന്താജി പരിപാടി കോ-ഓർഡിനേറ്റ് ചെയ്തു. തൃക്കണ്ണാട് സെന്റർ ഇൻ ചാർജ് ബി കെ ഗംഗാജി, നീലേശ്വരം സെന്റർ ഇൻ ചാർജ് ബി കെ സുമാജി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഉദ്ഘാടനത്തിന്റെ ഭാഗമായി ബ്രഹ്‌മഭോജനവും ഒരുക്കിയിരുന്നു.
തൃക്കണ്ണാട് ശിവജ്യോതി ഭവൻ ഉദ്ഘാടന വിശേഷങ്ങൾ സുഹൃത്തുക്കളിലേക്കും എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തൂ
Article Summary: Opening of Shivajyoti Bhavan at Trikkannad Brahma Kumaris Ishwariya Vishwa Vidyalaya.
#BrahmaKumaris #Trikkannad #Kasaragod #ShivajyotiBhavan #Spirituality #KasaragodVartha






