city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Traffic restrictions | ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര: കാസർകോട്ട് കനത്ത സുരക്ഷയുമായി പൊലീസ്; നഗരത്തിൽ വൈകീട്ട് ഗതാഗത നിയന്ത്രണം; വാഹനങ്ങൾ വഴി തിരിച്ചുവിടും

കാസർകോട്: (www.kasargodvartha.com) ഗണേശോത്സവത്തോടനുബന്ധിച്ചുള്ള ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര യാത്ര നടക്കുന്ന സാഹചര്യത്തിൽ കാസർകോട്ട് അതീവസുരക്ഷയൊരുക്കി പൊലീസ്. കാസർകോടിന് പുറമെ, കണ്ണൂർ വയനാട് ജില്ലകളിൽ നിന്നായി നൂറിലധികം പൊലീസുകാരെ കാസർകോട്, വിദ്യനഗർ പൊലീസ് സ്റ്റേഷനുകളിൽ വിന്യസിച്ചു.
             
Traffic restrictions | ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര: കാസർകോട്ട് കനത്ത സുരക്ഷയുമായി പൊലീസ്; നഗരത്തിൽ വൈകീട്ട് ഗതാഗത നിയന്ത്രണം; വാഹനങ്ങൾ വഴി തിരിച്ചുവിടും

67-ാമത് സർവജനിക ഗണേശോത്സവത്തിന് സമാപനം കുറിച്ച് കാസർകോട് മല്ലികാർജുന ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് വൈകീട്ട് 6.30 മണിയോടെ ഘോഷയാത്ര പുറപ്പെടുന്നത്. ബാങ്ക് റോഡ്, ശിവാജി നഗർ, അശ്വിനി നഗർ, നേതാജി സർകിൾ, എംജി റോഡ്, ശ്രീരാമ പേട്ട വഴി വരദരാജ വെങ്കട്ടരമണ ക്ഷേത്രത്തിലുള്ള ശ്രീലക്ഷി സരോവരത്തിൽ നിമജ്ജനം ചെയ്യും.
           
Traffic restrictions | ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര: കാസർകോട്ട് കനത്ത സുരക്ഷയുമായി പൊലീസ്; നഗരത്തിൽ വൈകീട്ട് ഗതാഗത നിയന്ത്രണം; വാഹനങ്ങൾ വഴി തിരിച്ചുവിടും

ഘോഷയാത്ര നടക്കുന്നതിനാൽ ഞായറാഴ്ച വൈകിട്ട് നഗരത്തിലും പരിസരത്തും ഗതാഗത നിയന്ത്രണം ഉണ്ടാകും. കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വിദ്യാനഗർ, ഉളിയത്തടുക്ക, സീതാംഗോളി വഴിയും മംഗ്ളുറു ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചൗക്കി, ഉളിയത്തടുക്ക, വിദ്യാനഗർ വഴിയും തിരിച്ചുവിടും.

നഗരത്തിലെ ജാൽസൂർ റോഡിൽ ഇരുവശങ്ങളിലേക്കും വാഹനങ്ങൾ കടത്തിവിടും. നിലവിൽ ഇതുവഴി ഒരു ദിശയിലേക്ക് മാത്രമാണ് വാഹനങ്ങൾക്ക് പ്രവേശനമുള്ളത്. ബീരന്ത് വയലിലൂടെ ചെറുവാഹനങ്ങളെയും കടത്തിവിടും.

Keywords: Traffic restrictions in Kasaragod, kasaragod,Kerala,Traffic,Traffic-block,news,Top-Headlines, Police, Temple, Police Station, Kanhangad, Vehicle, Vidhyanagar, Chowki, Seethangoli, Ulliyathadka. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia