city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ministers | തൃശൂര്‍ പൂരം ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ടൂറിസം, റവന്യൂ മന്ത്രിമാരുടെ യോഗം

തൃശൂര്‍: (www.kasargodvartha.com) കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ ഇത്തവണത്തെ തൃശൂര്‍ പൂരത്തെ ഗംഭീരമായി വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പൂരം ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ടൂറിസം, റവന്യൂ മന്ത്രിമാര്‍ വിളിച്ച യോഗം രാമനിലയത്തില്‍ ചേര്‍ന്നു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ രാജന്‍, ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധികള്‍, തിരുവമ്പാടി പാറമേക്കാവ് ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം, പൂരം വെടിക്കെട്ട് സ്വരാജ് റൗന്‍ഡില്‍ നിന്ന് കാണാന്‍ കേന്ദ്ര ഏജെന്‍സിയായ പെസോയുടെ അനുമതി തേടുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ പാലിക്കും. വെടിക്കെട്ട് എല്ലാവര്‍ക്കും കാണാനുള്ള സൗകര്യം വേണം. പൂരത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Ministers | തൃശൂര്‍ പൂരം ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ടൂറിസം, റവന്യൂ മന്ത്രിമാരുടെ യോഗം

പൂരത്തിന് സര്‍കാര്‍ പിന്തുണയുണ്ട് എന്നും കെ രാജന്‍ പറഞ്ഞു. പാറമേക്കാവ് ദേവസ്വത്തിന്റെ പൂരം സുവനിയര്‍ റവന്യൂ മന്ത്രി കെ രാജന്‍ പ്രകാശനം ചെയ്തു. പാറമേക്കാവ് ക്ഷേത്രത്തില്‍ രാവിലെയായിരുന്നു ചടങ്ങ്. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ സതീശ് മേനോന്‍, സെക്രട്ടറി ജി രാജേഷ്, ദേവസ്വം ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Keywords:  Thrissur, News, Kerala, Top-Headlines, Thrissur-Pooram, Religion, Minister, Tourism and Revenue Ministers meet to assess Thrissur Pooram preparations.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia