city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരുമിച്ച് സഅദി സനദ് സ്വീകരിച്ച് നാല് സഹോദരങ്ങൾ കർമ വീഥിയിലേക്ക്; അഭിമാനത്തോടെ പിതാവ് മുഹ്‌യുദ്ദീൻ മുസ്ലിയാർ

ദേളി: (www.kasargodvartha.com 06.12.2021) ഒരുമിച്ച് സഅദി സനദ് സ്വീകരിച്ച് നാല് സഹോദരങ്ങൾ കർമ വീഥിയിലേക്ക്. ഉപ്പിനങ്ങാടി ഉജിരബട്ടുവിലെ മുഹ്‌യുദ്ദീൻ ‍ മുസ്ലിയാര്‍ക്കും ഭാര്യ ബീഫാത്വിമക്കും ഇത് അഭിമാന നിമിഷം. തെന്നിന്ത്യയിലെ പ്രമുഖ മത കലാലയത്തില്‍ നിന്നും തങ്ങളുടെ നാല് മക്കള്‍ ഒരുമിച്ച് മത ബിരുദം സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ഇരുവരും.
 
ഒരുമിച്ച് സഅദി സനദ് സ്വീകരിച്ച് നാല് സഹോദരങ്ങൾ കർമ വീഥിയിലേക്ക്; അഭിമാനത്തോടെ പിതാവ് മുഹ്‌യുദ്ദീൻ മുസ്ലിയാർ

ഇവരുടെ 12 മക്കളില്‍ മുഹമ്മദ് മിദ്‌ലാജ്, അബ്ദുർ റഹ്‌മാൻ, മുഹമ്മദ് ശാകിര്‍, അബൂബകർ സിദ്ദീഖ് എന്നീ നാല് സഹോദരങ്ങളാണ് ഈ വര്‍ഷം ഒരുമിച്ച് സഅദി ബിരുദം നേടിയത്. മുഹമ്മദ് മിദ്‌ലാജും അബ്ദുർ റഹ്‌മാനും സുള്ള്യ മുദരിസ് ശറഫുദ്ദീന്‍ സഅദിയില്‍ നിന്നും മുഹമ്മദ് ശാകിറും അബൂകർ സിദ്ദീഖും പെര്‍ണെ അബ്ബാസ് സഅദിയില്‍ നിന്നുമാണ് ദര്‍സ് പഠനം പൂര്‍ത്തിയാക്കിയത്. ശേഷം ഉപരി പഠനത്തിനായി സഅദിയ്യയില്‍ എത്തുകയായിരുന്നു.

എല്ലാവരും ഓരോ വയസിന്റെ വ്യത്യാസമുണ്ടെങ്കിലും ദര്‍സ് പഠനം ഒരുമിച്ചാണ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം സമാപിച്ച സഅദിയ്യ സനദ് ദാനവും ആണ്ട് നേർചയും പരിപാടിയിൽ സഅദിയ്യ അധ്യക്ഷന്‍ കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളില്‍ നിന്നും സനദ് കരസ്ഥമാക്കുമ്പോൾ ആ ധന്യ നിമിഷത്തിന് സാക്ഷിയാവാൻ മുഹ്‌യുദ്ദീൻ മുസ്ലിയാരും എത്തിയിരുന്നു.

കുടുംബത്തില്‍ നിന്ന് ഒരു ആലിമിനെ വാര്‍ത്തെടുക്കാന്‍ ഏറെ ത്യാഗം സഹിക്കേണ്ടി വരുന്ന ഈ കാലത്ത് ഒരു വീട്ടില്‍ നിന്ന് ഒരുമിച്ച് നാല് സഅദികളെ സമൂഹത്തിന് സമര്‍പിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലായിരുന്നു പിതാവ്.

Keywords:  Kerala, News, Kasaragod, Deli, Jamia-Sa-adiya-Arabiya, Deli, Religion, Top-Headlines, Together four brothers received the Sa-adi Sanad.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia