Thrissur Pooram | തൃശൂര്‍ പൂരം മെയ് 10ന്; തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം
May 3, 2022, 07:05 IST
തൃശൂര്‍: (www.kasargodvartha.com) പൂരത്തിന് ബുധനാഴ്ച കൊടിയേറ്റം. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. മെയ് 10നാണ് തൃശൂര്‍ പൂരം നടക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ആദ്യം കൊടിയേറുന്നത് സ്വരാജ് മൈതാനത്ത് സ്ഥിതി ചെയ്യുന്ന പാറമേക്കാവ് ക്ഷേത്രത്തിലാണ്.
ബുധനാഴ്ച രാവിലെ ഒമ്പത് മണിക്കും 10.30 മണിക്കും ഇടയിലുളള മുഹൂര്‍ത്തത്തിലാണ് പാറമേക്കാവ് ക്ഷേത്രത്തില്‍ കൊടിയേറ്റം. പാണികൊട്ടിനെ തുടര്‍ന്ന് പാരമ്പര്യ അവകാശികള്‍ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും. പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിലുയര്‍ത്തും. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടും.
ഷൊര്‍മൂര്‍ റോഡിലാണ് തിരുവമ്പാടി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ 10.30 മണിക്കും 10.55 മണിക്കും ഇടയിലാണ് കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൂറയുയര്‍ത്തും. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയര്‍ത്തും. പൂരത്തില്‍ പങ്കെടുക്കുന്ന ഘടകക്ഷേത്രങ്ങളിലും ഇതോടൊപ്പം കൊടിയേറും.
Keywords: Thrissur, News, Kerala, Top-Headlines, Temple, Temple fest, Religion, Thrissur Pooram on May 10.