city-gold-ad-for-blogger

നിളാതീരത്ത് ഭക്തിസാന്ദ്രമായി കുംഭമേള; നിളാ ആരതിയും സ്നാനവും എല്ലാ ദിവസവും, രഥയാത്ര വ്യാഴാഴ്ച എത്തും

Kumbh Mela at Thirunavaya: Daily Nila Aarti and Holy Bath Continue
Photo Credit: Facebook/Anju Karthika

● ഫെബ്രുവരി മൂന്ന് വരെ എല്ലാ ദിവസവും രാവിലെ സ്നാനത്തിന് അവസരമുണ്ട്.
● ദശാശ്വമേധ് ഘാട്ടിലെ പണ്ഡിറ്റുമാരുടെ നേതൃത്വത്തിൽ വൈകിട്ട് നിളാ ആരതി നടക്കുന്നു.
● ഗംഗാ ആരതിയുടെ മാതൃകയിൽ പുഴയുടെ മധ്യത്തിലാണ് ആരതി നടക്കുന്നത്.
● തമിഴ്നാട്ടിൽ നിന്ന് പുറപ്പെട്ട രഥയാത്ര വ്യാഴാഴ്ച വൈകിട്ട് തിരുനാവായയിൽ എത്തും.
● തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ചതിനാൽ പാലക്കാട് വരെ പൊലീസ് അകമ്പടിയുണ്ട്.
● താൽക്കാലിക പാലത്തിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണം തുടരുന്നു; സുരക്ഷ ശക്തം.

തിരുനാവായ: (KasargodVartha) നിളയുടെ തീർത്ഥത്തിൽ ഗംഗയുടെ പുണ്യം തേടി തിരുനാവായയിൽ കുംഭമേള ഭക്തിസാന്ദ്രമായി തുടരുന്നു. കുംഭമേളയുടെ ഭാഗമായി എത്തിയ ഭക്തർ നിളാ സ്നാനം നടത്തി വരികയാണ്. ഫെബ്രുവരി മൂന്നിന് കുംഭമേള അവസാനിക്കുന്നത് വരെ എല്ലാ ദിവസവും രാവിലെ നിളാ സ്നാനത്തിന് അവസരമുണ്ടായിരിക്കും. ഗായത്രി ഗുരുകുലത്തിലെ അരുൺ പ്രഭാകറിൻ്റെ നേതൃത്വത്തിൽ വേദ, മന്ത്ര ജപങ്ങളോടെയാണ് ചൊവ്വാഴ്ച (20.01.2026) നിളാ സ്നാനം നടന്നത്. വിവിധ ദേശങ്ങളിൽ നിന്നെത്തിയ നിരവധി പേർ നിളയിൽ സ്നാനം ചെയ്തു.

നിളാ ആരതി

വൈകിട്ട് ദശാശ്വമേധ് ഘാട്ടിലെ പണ്ഡിറ്റുമാരുടെ നേതൃത്വത്തിൽ നിളാ ആരതിയും എല്ലാ ദിവസവും നടക്കുന്നുണ്ട്. പുഴയുടെ മധ്യഭാഗത്ത് ഒരുക്കിയ യജ്‌ഞശാലയ്ക്ക് സമീപമാണ് വൈകിട്ട് നിളാ ആരതി നടക്കുന്നത്. ഗംഗയെ ആരാധിക്കുന്നത് പോലെ ഭാരതപ്പുഴയെ ആരാധിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. പല തട്ടുകളുള്ള വിളക്കുകൾ ഉപയോഗിച്ചാണ് ആരതി നടത്തുന്നത്. മോഹൻജി ഫൗണ്ടേഷനാണ് പണ്ഡിറ്റുമാരെ ഇതിനായി എത്തിച്ചത്.

രഥയാത്ര വ്യാഴാഴ്ച എത്തും

കുംഭമേളയുടെ ഭാഗമായി തമിഴ്നാട്ടിലെ തിരുമൂർത്തി മലയിൽ നിന്ന് പുറപ്പെട്ട രഥയാത്ര വ്യാഴാഴ്ച (22.01.2026) വൈകിട്ട് തിരുനാവായയിൽ എത്തും. ദേവതാ സങ്കൽപ്പത്തോടെയുള്ള മഹാമേരുവുമായാണ് രഥം എത്തുന്നത്. രഥയാത്രയ്ക്ക് പൊള്ളാച്ചി, കോയമ്പത്തൂർ ജില്ലകളിൽ നൽകാനിരുന്ന സ്വീകരണങ്ങൾക്ക് തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. അതിനാൽ പാലക്കാട് വരെ പൊലീസാണ് രഥയാത്ര എത്തിക്കുന്നത്.

അതിർത്തിയിൽ സംഘാടകസമിതി രഥയാത്രയെ സ്വീകരിക്കും. തുടർന്ന് പാലക്കാട്, തൃശൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകിയ ശേഷമാണ് രഥയാത്ര തിരുനാവായയിൽ എത്തുക. വ്യാഴാഴ്ച രാവിലെ സൂര്യഗണപതി പൂജയും നടക്കും. കൂടാതെ എല്ലാ ദിവസവും രാവിലെ ഗണപതി ഹോമവും വൈകിട്ട് ഭഗവത്സേവയും ക്ഷേത്രത്തിൽ നടക്കുന്നുണ്ട്.

സുരക്ഷ ശക്തം

കുംഭമേളയോടനുബന്ധിച്ച് തിരുനാവായയിൽ പൊലീസ് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. താൽക്കാലിക പാലത്തിലൂടെ ഇപ്പോഴും ആളുകളെ കടത്തിവിടുന്നില്ല. പാലത്തിലൂടെയുള്ള യാത്രയ്ക്ക് തിരുനാവായ പഞ്ചായത്താണ് അനുമതി നൽകേണ്ടതെന്നാണ് റോഡ്‌സ് ആൻഡ് ബ്രിജസ് വിഭാഗം അറിയിച്ചിരിക്കുന്നത്.

മലിനമായിക്കൊണ്ടിരിക്കുന്ന നിളയെ രക്ഷിക്കാൻ ഇത്തരം ആത്മീയ കൂട്ടായ്മകൾക്ക് സാധിക്കുമോ? നിങ്ങളുടെ അഭിപ്രായം പറയൂ.

Article Summary: The Kumbh Mela at Thirunavaya continues with daily Nila Snanam and Nila Aarti. The Chariot procession carrying Maha Meru will arrive on Thursday evening.

#KumbhMela #Thirunavaya #KeralaKumbhMela #NilaAarti #RathYatra #KeralaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia