നബിദിന ഘോഷയാത്രയ്ക്ക് അനുമതി നല്‍കുന്ന കാര്യം കൊറോണ കോര്‍ കമിറ്റി യോഗം തീരുമാനിക്കുമെന്ന് കലക്ടര്‍ സ്വാഗത് ഭണ്ഡാരി
Oct 16, 2021, 18:41 IST
കാസര്‍കോട്: (www.kasargodvartha.com 16.10.2021) നബിദിന ഘോഷയാത്രയ്ക്ക് അനുമതി നല്‍കുന്ന കാര്യം കൊറോണ കോര്‍ കമിറ്റി യോഗം തീരുമാനിക്കുമെന്ന് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രന്‍വീര്‍ചന്ദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഘോഷയാത്രയ്ക്ക് അനുമതി തേടി ഏതാനും അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.
നിലവില്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചിട്ടില്ല. കൊറോണ കോര്‍ കമിറ്റി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ജില്ലാ മെഡികല്‍ ഓഫീസറോടും ജില്ലാ പൊലീസ് ചീഫിനോടും ഇക്കാര്യത്തില്‍ അഭിപ്രായം ആരായും.
മറ്റു ആരാധനാലയങ്ങളില്‍ പരിപാടി നടത്തുന്നതിനും അപേക്ഷ ലഭിക്കുന്നുണ്ടെന്നും ഇതെല്ലാം പരിശോധിക്കുമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ചയാണ് നബിദിനാഘോഷ പരിപാടികള്‍ നടക്കുന്നത്.
Keywords: Kerala, News, Kasaragod, Top-Headlines, Religion, Islam, Programme, District Collector, Corona, COVID-19, Meet, Bhandari Swagat Ranveerchand, The Collector said that the Corona Core Committee meeting will decide whether to allow the Nabidina procession.
< !- START disable copy paste -->