Uroos | ആത്മീയ നിര്‍വൃതി സമ്മാനിച്ച നാളുകള്‍ വിടപറയുന്നു; തളങ്കര മാലിക് ദീനാര്‍ ഉറൂസ് ഞായറാഴ്ച സമാപിക്കും; വിശ്വാസികളാല്‍ നിബിഢമായി മഖാമും പരിസരവും
Jan 14, 2023, 18:56 IST
തളങ്കര: (www.kasargodvartha.com) ഒരുമാസക്കാലമായി നാടിന് ആത്മീയ നിര്‍വൃതി പകരുന്ന തളങ്കര മാലിക് ദീനാര്‍ ഉറൂസ് ഞായറാഴ്ച സമാപിക്കും. രാവിലെ പതിനായിരങ്ങള്‍ക്കുള്ള അന്നദാനത്തോടെയാണ് ഉറൂസ് പരിപാടികള്‍ സമാപിക്കുക. അവസാന സമയങ്ങളില്‍ വലിയ തിരക്കാണ് ഉറൂസ് നഗരിയില്‍ അനുഭവപ്പെടുന്നത്. ഉറൂസിന്റെ ഭാഗമായുള്ള മതപ്രഭാഷണ പരമ്പരയ്ക്ക് ഡിസംബര്‍ 15നാണ് തുടക്കമായത്. ഉറൂസിന് ജനുവരി അഞ്ചിന് തുടക്കം കുറിച്ചു.
വിവിധ പ്രദേശങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് ഉറൂസ് പരിപാടിയില്‍ സംബന്ധിക്കാന്‍ ഒഴുകിയെത്തിയത്. മഖാമും പരിസരവും വിശ്വാസികളാല്‍ നിബിഢമായ കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. വിവിധ ദിക്കുകളില്‍നിന്നെത്തിയ വിശ്വാസി സഞ്ചയത്തെ നിയന്ത്രിക്കാനും ഗാതാഗതക്കുരുക്ക് ഒഴിവാക്കാനും വോളണ്ടീര്‍മാര്‍ ആത്മാര്‍ഥ പരിശ്രമമാണ് നടത്തിയത്.
വിശ്വാസികളുടെ പ്രധാന ആത്മീയ സംഗമങ്ങളില്‍ ഒന്നു കൂടിയാണ് മാലിക് ദീനാര്‍ ഉറൂസ്. ഇതില്‍ സംബന്ധിക്കനായി അവധിയെടുത്ത് നാട്ടിലെത്തിയ പ്രവാസികളും ഏറെയുണ്ട്. ഉറൂസിനോടനുബന്ധിച്ച് കാസര്‍കോട് താലൂക് ഓഫീസിന് സമീപത്തെ ട്രാഫിക് ജന്ക്ഷന് മുതല്‍ മനോഹരമായ ദീപാലങ്കാരവും ഒരുക്കിയിരുന്നു.
ഇസ്ലാമിക പ്രബോധനവുമായി അറേബ്യന്‍ മണ്ണില്‍ നിന്നും പായക്കപ്പലിലെത്തിയ മാലിക് ദിനാറും അനുയായികളും കേരളത്തിലും ദക്ഷിണ കര്‍ണാടകയിലുമായി സ്ഥാപിച്ച 10ഓളം പള്ളികളിലൊന്നാണ് തളങ്കരയിലേത്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ മഖ്ബറകളിലൊന്ന് കൂടിയാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. ഹിജ്റ 22ല്‍ പ്രവാചകന് മുഹമ്മദ് നബിയുടെ നിര്‍ദേശപ്രകാരം ഇസ്ലാം മത പ്രബോധനത്തിന് എത്തിയ മാലിക് ദീനാറിനോടുള്ള ബഹുമാന സൂചകമായാണ് നൂറ്റാണ്ടുകളായി ഇവിടെ ഉറൂസ് നടന്നുവരുന്നത്. മൂന്ന് വര്‍ഷത്തിലൊരിക്കലാണ് ഉറൂസ് നടക്കാറുള്ളതെങ്കിലും കോവിഡ് കാരണം ഇത്തവണ രണ്ട് വര്‍ഷം വൈകി.
സമാപന സമ്മേളനം ശനിയാഴ്ച (ജനുവരി) രാത്രി ഒമ്പത് മണിക്ക് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യഹ്യ തളങ്കര അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി സംബന്ധിക്കും.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Malik Deenar, Uroos, Maqam Uroos, Religion, Celebration, Conference, Thalangara Malik Dinar Uroos, Thalangara Malik Dinar Uroos will conclude on Sunday.
< !- START disable copy paste -->