city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

താജുല്‍ ഉലമ- നൂറുല്‍ ഉലമ ആണ്ടുനേര്‍ച്ച: സന്ദേശയാത്രക്ക് ഉജ്വല തുടക്കം

ദേളി: (www.kasargodvartha.com 12/01/2017) ജനുവരി 26,27,28 തീയ്യതികളില്‍ ദേളി ജാമിഅ സഅദിയ്യയില്‍ നടക്കുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെ മൂന്നാം ആണ്ടുനേര്‍ച്ചയുടെയും നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ രണ്ടാം ആണ്ടുനേര്‍ച്ചയുടെയും  പ്രചരണാര്‍ത്ഥം മജ്‌ലിസു ഉലമാഉസ്സഅദിയ്യീന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സന്ദേശ യാത്രാ പ്രയാണത്തിന് മഞ്ചേശ്വരം മള്ഹറില്‍ ഉജ്വല തുടക്കം.

സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ മഖാം സിയാറത്തിനുശേഷം നടന്ന പരിപാടിയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ യാത്രാ നായകന്‍ മുഗു ഇബ്രാഹിം സഅദിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഉലമാഉസ്സഅദിയ്യീന്‍ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി പരിപാടി ഉദ്ഘാടനം ചെയ്തു. സഅദിയ്യ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സന്ദേശപ്രഭാഷണം നടത്തി.

പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി, മൊയ്തു സഅദി ചേരൂര്‍, റഫീഖ് സഅദി ദേലംപാടി, ഉസ്മാന്‍ ഹാജി പൊസോട്ട്, അബ്ദുല്‍ ഖാദിര്‍ സഅദി ബാരിക്കാട്, ശാഫി സഅദി ഷിറിയ, സൈനുദ്ദീന്‍ ഹാജി മഞ്ചേശ്വരം, അബ്ദുല്ല സഅദി ചിയ്യൂര്‍, അശ്‌റഫ് സഅദി ആരിക്കാടി, ഹസന്‍ സഅദി മള്ഹര്‍, ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി, സഈദ് സഅദി കോട്ടക്കുന്ന്, ഹംസ സഅദി, ഇബ്‌റാഹിം സഅദി മഞ്ഞനാടി തുടങ്ങിയവര്‍ സംബന്ധിച്ചു.  ഇസ്മാഈല്‍ സഅദി പാറപ്പള്ളി മുനീര്‍ സഅദി നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.

താജുല്‍ ഉലമ- നൂറുല്‍ ഉലമ ആണ്ടുനേര്‍ച്ച: സന്ദേശയാത്രക്ക് ഉജ്വല തുടക്കം

Keywords: Kasaragod, Kerala, Deli, Jamia-Sa-adiya-Arabiya, Thajul Ulama- Noorul Ulama Aandu Nercha; Sandesha Yathra started

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia