വിഗ്രഹ ആരാധനയ്ക്ക് ഒപ്പം ആത്മീയ പഠന കേന്ദ്രവും വേണം: സ്വാമി മുക്താനന്ദ
Apr 2, 2017, 10:00 IST
മാവുങ്കാല്‍: (www.kasargodvartha.com 02.04.2017) ക്ഷേത്രങ്ങളിലെ വിഗ്രഹ ആരാധനക്ക് ഒപ്പം ആത്മീയ പഠനങ്ങള്‍ കൂടി തുടങ്ങി ക്ഷേത്രം ഒരു സംസ്‌കാരി കേന്ദ്രമാക്കി മാറ്റണമെന്ന് മുക്താനന്ദ സ്വാമി അഭിപ്രായപ്പെട്ടു. അഞ്ചാം വയല്‍ ശിവഗിരി അര്‍ധനാരീശ്വര ക്ഷേത്രം പ്രതിഷ്ഠാ ബ്രഹ് മകലശ മഹോത്സവത്തിന്റെ സ്വാഗത സംഘ ഓഫീസ് ഉദ്ഘാടനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
ഈശ്വരനിലേക്ക് എത്താന്‍ നമ്മളില്‍ നിന്നാണ് തുടങ്ങേണ്ടത്. പരസ്പര ഐക്യത്തോടെ മുന്നോട്ട് പോയാല്‍ ഏതൊരുകാര്യവും സുഗമമായി നേടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ കെ ദാമോധരന്‍ ആര്‍ക്കിടെക് അധ്യക്ഷത വഹിച്ചു. മാതൃസമിതി ഭാരവാഹികളേയും തെരെഞ്ഞെടുത്തു.
സുഭാഷിണി പെരൂര്‍ (ചെയര്‍പേഴ്‌സണ്‍ ), സതി വേലായുധന്‍, യശോദയമ്മ മൂന്നാം മൈല്‍ (വൈസ് ചെയര്‍പേഴ്‌സണ്‍), വല്‍സല ആര്‍ വി അഞ്ചാംവയല്‍ (ജനറല്‍ സെക്രട്ടറി). ജൂണ്‍ 30 മുതല്‍ ജൂലൈ അഞ്ചു വരെ ബ്രഹ് മശ്രീ ആലമ്പാടി പത്മനാഭതന്ത്രിയുടെ കാര്‍മികത്വത്തിലാണ് പ്രതിഷ്ഠാ ബ്രഹ് മകലശമഹോത്സവം നടക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Mavungal, Temple, Religion, Programme, Office, Inauguration, Kanhangad.