26 യുവ പണ്ഡിതർക്ക് സനദ് നൽകി; താജുൽ ഉലമ ഉറൂസ് സമാപിച്ചു
● സമസ്ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ്‌ലിയാർ സനദ് ദാനം നിർവ്വഹിച്ചു.
● സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ സമ്മേളനം ആരംഭിച്ചു.
● സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അൽബുഖാരി അധ്യക്ഷത വഹിച്ചു.
● രാജ് മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായിരുന്നു.
● നിരവധി പണ്ഡിതരും പ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്തു.
എട്ടിക്കുളം: (KasargodVartha) മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന താജുൽ ഉലമ സയ്യിദ് അബ്ദുൽ റഹ്‌മാൻ അൽ ബുഖാരി ഉള്ളാൾ തങ്ങളുടെ 12-ാം ഉറൂസ് മുബാറക് ആത്മീയ സമ്മേളനത്തോടെ സമാപിച്ചു.
സമാപന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അൽബുഖാരിയുടെ അധ്യക്ഷതയിൽ സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. താജുൽ ഉലമ ശരീഅത്ത് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ 26 യുവ പണ്ഡിതർക്കുള്ള സനദ് ദാനം ഇ സുലൈമാൻ മുസ്‌ലിയാർ നിർവ്വഹിച്ചു.

സയ്യിദ് അതാഉല്ല തങ്ങൾ ഉദ്യാവരം, സയ്യിദ് പൂക്കൂഞ്ഞി തങ്ങൾ മഞ്ചേശ്വരം, സയ്യിദ് ബാഖിർ ശിഹാബ് തങ്ങൾ എന്നിവർ അവാർഡ് ദാനം നിർവ്വഹിച്ചു. കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ബാദുഷ സഖാഫി ആലപ്പുഴ എന്നിവർ പ്രഭാഷണം നടത്തി. രാജ് മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായിരുന്നു.

സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങൾ ആദൂർ, സയ്യിദ് ഹസനുൽ അഹദ്ല്‍ തങ്ങൾ, സയ്യിദ് സഅദുദ്ദീൻ അൽ ഹൈദ്രൂസി വളപട്ടണം, സയ്യിദ് പൂക്കോയ തങ്ങൾ കരുവൻതുരുത്തി, സയ്യിദ് സഅദ് തങ്ങൾ ഇരിക്കൂർ, സയ്യിദ് അബ്ദുൽ റഹ്‌മൻ മശഹൂദ് അൽ ബുഖാരി കുറ, സയ്യിദ് ശഹാബുദ്ദീൻ അൽബുഖാരി തലക്കി, സയ്യിദ് ജലാലുദ്ദീൻ ബുഖാരി ഉച്ചില, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ഉടുമ്പുന്തല, എ സൈഫുദ്ദീൻ ഹാജി തിരുവനന്തപൂരം, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ഹനീഫ് ഹാജി ഉള്ളാൾ, പ്രൊഫ. യുസി അബ്ദുൽ മജീദ്, എസ് എ ഖാദിർ ഹാജി മുടിപ്പു, ബഷീർ മദനി നീലഗിരി, ഉമർ ഹാജി മട്ടന്നൂർ, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, ആർപി ഹുസൈൻ മാസ്റ്റർ, അബ്ദുൽ റഷീദ് നരിക്കോട്, സുഫിയാൻ സഖാഫി കര്‍ണാടക, കരീം ഹാജി കൈദപ്പാടം, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, മജീദ് ഹാജി ഉച്ചില, ഹാരിസ് അബ്ദുൽ ഖാദിർ ഹാജി, എസ് പി നാസിം ഹാജി തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ സംബന്ധിച്ചു.
മതപരമായ ഈ സമ്മേളനത്തെക്കുറിച്ചുള്ള വാർത്ത നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യൂ.
Article Summary: Tajul Ulama 12th Uroos concludes with the graduation of 26 scholars.
#TajulUlamaUroos #Samastha #IslamicScholars #Ettikulam #ReligiousEvent #SanadDaanam






